Monday, June 15, 2026
Home » യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാക്കിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്
സമാധാന ചർച്ച

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാക്കിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്

by Editor

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സമാധാന കരാറിൽ (Peace Deal) ധാരണയായതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിക്കുകയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

ഈ മധ്യസ്ഥ ചർച്ചകൾക്ക് മുഖ്യ പങ്കുവഹിച്ചത് പാക്കിസ്ഥാനും ഖത്തറുമാണ്. സമാധാന കരാർ ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽവെച്ച് ഒപ്പുവെക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാർ പൂർത്തിയായതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാൻ ട്രംപ് നിർദേശം നൽകി. “ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് ടോൾ ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ“- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കും. ഇത് ലെബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങൾക്കും ബാധകമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആഗോള എണ്ണവ്യാപാരത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ ഉപരോധം മാറ്റുകയും കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകുകയും ചെയ്യും. ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായും നിർത്തലാക്കുന്നതിനും യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കുന്നതിനുമുള്ള സാങ്കേതിക ചർച്ചകൾക്കായി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിൽ ധാരണയായതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തൻ്റെ ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി സ്ഥിരമായ സൈനിക വിരാമം പ്രഖ്യാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ മധ്യസ്ഥ ചർച്ചകളിൽ പാക്കിസ്ഥാനൊപ്പം നിർണായക പങ്കുവഹിച്ച ഖത്തർ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ സാങ്കേതികതലത്തിലുള്ള ചർച്ചകൾ പൂർത്തിയാക്കി, ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പുവെക്കും. കരാർ ഒപ്പുവെക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഇരുരാജ്യങ്ങളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നിർണായക യോഗങ്ങൾ മധ്യസ്ഥരുടെ നേതൃത്വത്തിൽ നടക്കും.

ലബനൻ തലസ്ഥാനത്ത്‌ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം; വിമർശിച്ച് ട്രംപ്, സമാധാന ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ.

Send your news and Advertisements

You may also like

error: Content is protected !!