2
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുന്നതിനിടെയാണ് ചുമട്ടുതൊഴിലാളിയായ ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

