അമയന്നൂർ, കോട്ടയം: വടക്കൻമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന സേവന സംഘടനയായ എയ്ഞ്ചൽ മിനിസ്ട്രിക്ക് സേവന പരിപാലനത്തിന് ആവശ്യമായ ഓക്സിജൻ കോൺസന്റേറ്റർ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കൈമാറി. കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ അധ്യക്ഷതയിൽ അമയന്നൂർ കുരിശുപള്ളിയിൽ നടന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കൊറോസിൽ നിന്നും ഇടവക വികാരിമാരും ഭാരവാഹികളും എയ്ഞ്ചൽ മിനിസ്ട്രി സേവന പ്രവർത്തകരും ചേർന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ വികാരി റവ ഫാ. മർക്കോസ് ജോൺ പാറയിൽ, റവ ഫാ. ബ്ലെസ്സന്‍ മാത്യു വാഴകാലായിൽ, കൈ സ്ഥാനി ജോബ് കുര്യാക്കോസ് ഉറുമ്പിൽ, സെക്രട്ടറി എബിൻ കെ ഏലിയാസ് പാലിയേറ്റീവ് കെയർ യൂണിറ്റ് കോർഡിനേറ്റർ ജിമോൾ ചാക്കോച്ചൻ പുളിയായിൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

