Home » ‘ദൃശ്യം 3’ ജൂൺ 18 മുതൽ ആമസോൺ പ്രൈമിൽ; ഒറ്റിറ്റിയിൽ തരംഗമായി ‘പേട്രിയറ്റ്’
‘ദൃശ്യം 3’ ജൂൺ 18 മുതൽ ആമസോൺ പ്രൈമിൽ; ഒറ്റിറ്റിയിൽ തരംഗമായി ‘പേട്രിയറ്റ്’

‘ദൃശ്യം 3’ ജൂൺ 18 മുതൽ ആമസോൺ പ്രൈമിൽ; ഒറ്റിറ്റിയിൽ തരംഗമായി ‘പേട്രിയറ്റ്’

by Editor

മോഹൻലാലിന്റെ ബ്ലോക്ബസ്റ്റർ ചിത്രം ‘ദൃശ്യം 2’ ഒറ്റിറ്റിയിലേക്ക്. ജൂൺ 18 മുതൽ ആമസോൺ പ്രൈമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ‘ദൃശ്യം 3’ 200 കോടി ക്ലബ്ബിൽ ഇടം നേടുകയുണ്ടായി. മോഹൻലാലിനൊപ്പം മീന, എസ്‌തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ‘ദൃശ്യം 3’ യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്.

മമ്മൂട്ടി- മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റി‘ന് ഒടിടി റിലീസിന് ശേഷവും വലിയ പ്രേക്ഷക പ്രതികരണം. ജൂൺ അഞ്ചിനാണ് ചിത്രം സീ 5 പ്ലാറ്റ്ഫോമിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഒറ്റിറ്റിയിൽ ഏറ്ററ്വും കൂടുതൽ പ്രേക്ഷകരെ ലഭിച്ച മലയാള ചിത്രങ്ങളുടെ ലിസ്റ്റിലേക്കാണ് ചിത്രം നീങ്ങുന്നത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരവും തീയേറ്റർ അനുഭവവും സമ്മാനിച്ച ചിത്രം, ഒറ്റിറ്റി സ്ട്രീമിങ്ങിലും കൂടുതൽ കയ്യടി നേടിയെടുക്കുകയാണ്.

മറ്റു ഒറ്റിറ്റി റിലീസുകൾ

സൂര്യയുടെ ‘കറുപ്പ്’, ഷെയ്ൻ നിഗം നായകനായ ‘ദൃഢം’, ഹോളിവുഡ് ചിത്രങ്ങളായ ‘ദെ വിൽ കിൽ യു’, ‘ക്രാക്കെൺ’ എന്നീ സിനിമകളാണ് ഈ ആഴ്ച‌ ഒടിടി റിലീസിനെത്തിയിരിക്കുന്നത്. ‘കറുപ്പ്’ ആമസോൺ പ്രൈമിലൂടെയും ‘ദൃഢം’ ഹോട്ട്സ്‌റ്റാറിലൂടെയും സ്ട്രീമിങ് ആരംഭിച്ചു. ശ്രീനാഥ് ഭാസി നായകനാകുന്ന ആക്‌ഷൻ എൻ്റർടെയ്നർ ‘പൊങ്കാല’ ജൂൺ 12-ന് ആമസോൺ പ്രൈമിലെത്തി.

പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്‌കുമാറും പ്രിയദർശനും ഒന്നിച്ച ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്ന ‘ഭൂത് ബംഗ്ല’ ജൂൺ 12 ന് നെറ്റ്ഫ്ലിക്സിൽ എത്തി. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവൽ, അസ്രാണി, രാജ്പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!