Wednesday, July 22, 2026
Home » ഒമ്പത് വയസ്സുകാരി ഓസ്‌ട്രേലിയൻ പെൺകുട്ടി പാക്കിസ്ഥാനിൽ പോലീസ് വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ

ഒമ്പത് വയസ്സുകാരി ഓസ്‌ട്രേലിയൻ പെൺകുട്ടി പാക്കിസ്ഥാനിൽ പോലീസ് വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടു.

by Editor

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ചക്വാൽ (Chakwal) നഗരത്തിൽ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒമ്പത് വയസ്സുള്ള ഹാനിയ അഹമ്മദ് എന്ന ഓസ്‌ട്രേലിയൻ പെൺകുട്ടി കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ പെൺകുട്ടിയുടെ പിതാവിനും 11 വയസ്സുള്ള സഹോദരൻ അഫാനും പരുക്കേറ്റു.

ബന്ധുവീടിന് മുന്നിൽ വെച്ച് രണ്ട് കവർച്ചക്കാർ കുടുംബത്തിന്റെ ആഭരണങ്ങൾ തട്ടിയെടുക്കുന്നത് കണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടിരുന്നു. കവർച്ചക്കാർ ബൈക്കിൽ രക്ഷപ്പെട്ടതിന് പിന്നാലെ, സുരക്ഷയ്ക്കായി കുടുംബം തങ്ങളുടെ കാറോടിച്ച് പോകാൻ ശ്രമിച്ചു. എന്നാൽ ഈ കാർ കവർച്ചക്കാരുടേതാണെന്ന് തെറ്റിദ്ധരിച്ച മറ്റ് പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ പരുക്കേറ്റ പെൺകുട്ടിയുടെ പിതാവ് അദീൽ അഹമ്മദിനെയും (39) 11 വയസ്സുള്ള സഹോദരൻ അഫാനെയും റാവൽപിണ്ടിയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരായി. കുട്ടിയുടെ അമ്മ ഡോ. സിദ്ര ഖാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തെക്കുറിച്ച് പാക് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ വിദേശകാര്യ-വ്യാപാര വകുപ്പ് (DFAT) ദുരന്തത്തിൽപ്പെട്ട കുടുംബത്തിന് ആവശ്യമായ എല്ലാ കൗൺസിലർ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ്പ്; 16 പേർ കൊല്ലപ്പെട്ടു, 30 ലധികം പേർക്ക് പരുക്ക്.

Send your news and Advertisements

You may also like

error: Content is protected !!