കാക്കകളെ കാണാത്തവരുണ്ടോ? കേരളത്തിൽ ആരുമുണ്ടാകും എന്നു തോന്നുന്നില്ല. കൗശലക്കാരനായ കാക്ക കൂടുകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പുരയിടങ്ങളിലെ ഏറ്റവും ഉയർന്ന മരങ്ങളിലെ ചില്ലകളിലായിരിക്കും അവ കൂടു നിർമ്മിക്കുക. അങ്ങനെ ചെയ്യുന്നതു മനുഷ്യരെ പേടിച്ചായിരിക്കാം. ഏതായാലും കൂടുകെട്ടി, അതിൽ മുട്ടയിട്ടു, അടയിരുന്നു, കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ എതിരാളിയായി പരുന്ത് കുഞ്ഞുങ്ങളെ റാഞ്ചാൻ വരും. അപ്പോഴാണ് കാക്കകൾ സംഘടിക്കുന്നത്. അടുത്തും അകലെയുമുള്ള കാക്കകളെ വിളിച്ചുകൂട്ടുവാനായി അവ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ആ ശബ്ദം കേട്ടു അനവധി കാക്കകൾ പറന്നെത്തും. ചിറകടിയും കരച്ചിലും എല്ലാം കൊണ്ടു അതൊരു രണഭൂമിയാകും. പറന്നുയരുന്ന കാക്കകൾ ശത്രുവിനെ കൊക്കും നഖവും കൊണ്ടു ആക്രമിക്കും. പിടിച്ചുനിൽക്കാനാകാതെ പരുന്ത് സ്ഥലം കാലിയാക്കും.
പിന്നെ, കാക്കകൾ സംഘടിക്കുന്നത് ചിറകുകൾ മുളച്ചു കുഞ്ഞുങ്ങൾ പറക്കാറാകുമ്പോഴാണ്. ആ സമയത്തും അവ സംഘടിക്കും. എല്ലാവരും ചേർന്നു കുഞ്ഞുങ്ങളെ പറക്കുവാൻ പഠിപ്പിക്കും. ആ സന്തോഷത്തിൽ അവർ ഒരുമിച്ചു പങ്കുചേരും.
മൂന്നാമതായി, കാക്കകൾ സംഘടിക്കുന്നത് പ്രകൃതി അവയ്ക്കു നൽകുന്ന സമൃദ്ധമായ ഭക്ഷണം കാണുമ്പോഴാണ്. ചിതൽ പുറ്റുകളിൽ നിന്നു ഈയൽ എന്നു നാടൻ വിളിപ്പേരുള്ള പ്രാണികൾ അന്തരീക്ഷത്തിൽ പറന്നുയരുമ്പോൾ അവയെ തിന്നുവാനായി കാക്കകൾ കൂട്ടമായി വരുന്നത് കാണാം.
അങ്ങനെ അപകടങ്ങളിലും, സന്തോഷങ്ങളിലും എല്ലാം സംഘടിച്ചു മുന്നോട്ടു പോകുവാൻ പക്ഷികൾക്കും കഴിവുണ്ട് എന്നാണല്ലോ ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത്.
പ്രകൃതിയിലേക്ക് നോക്കുക, കാഴ്ചകൾ മനം കുളിർക്കേ കാണുക.
തോമസ് ഡ്രൈയർ
“വായിക്കുവാൻ സമയമില്ലെന്നു പറയുന്നവൻ ബുദ്ധിപരമായി ആത്മഹത്യ ചെയ്യുന്നു.’
തോമസ് വിൻസൺ
“നല്ല പ്രവൃത്തികളുടെ വേരാണ് വിശ്വാസം. പ്രവൃത്തികളില്ലെങ്കിൽ വിശ്വാസം മൃതമാണ്.”
തോമസ് മൂർ
“മനുഷ്യൻ ചെയ്യുന്ന നന്മ പൊടിമണ്ണിലും തിന്മ മാർബിളിലും എഴുതിവയ്ക്കുക സ്വാഭാവികമാണ്”
“ദാരിദ്ര്യത്തേക്കുറിച്ച് ലജ്ജിക്കാനില്ല, അതേക്കുറിച്ച് ലജ്ജിക്കുന്നതാണ് ലജ്ജാകരം.”
തോമസ് മാൻ
“അനന്തമായ കാലത്തിന്റെ പ്രവാഹത്തിന് പഴയ, പുതിയ എന്നീ തരംതിരിവില്ല, വിഭാഗങ്ങളുമില്ല. പുതുവർഷത്തിന്റെ ആഹ്‌ളാദാരവം പോലും കാലത്തിന്റെ കോലാഹലമല്ല, നശ്വരമായ മാനവരാശിയുടെ കുതുഹലമാകുന്നു”
“സ്വന്തം അഭിപ്രായങ്ങൾക്കുവേണ്ടി പോരാടാൻ ഒരുക്കമില്ലെങ്കിൽ അഭിപ്രായങ്ങൾ അൽപ്പായുസായിപ്പോകും”
തോമസ് ഫുള്ളർ
“ഫലം കാംഷിക്കുന്നവർ മരം കയറിയേ തീരൂ”
“സത്യം വിചാരണയേ ഭയപ്പെടുന്നില്ല”
“ആൾക്കൂട്ടത്തിന് അനവധി തലകളുണ്ടെങ്കിലും തലച്ചോറില്ല”
“എല്ലാത്തരത്തിലുമുള്ള പ്രശസ്തിയും അപകടകരമാണ്. നല്ല പ്രശസ്തി അസൂയ ജനിപ്പിക്കുന്നു. ചീത്ത പ്രശസ്തി മാനക്കേടുണ്ടാക്കുന്നു.”
“കരുത്തുറ്റ നൂറു കരങ്ങളെക്കാൾ ഒരുനല്ല തലയാണ് നല്ലത്”
“ഒന്നുമില്ലാത്തവന് ഒന്നിനെയും പേടിക്കേണ്ടതില്ല”
തോറെ
“ധിക്ഷണയെ ആദരിക്കുകയും അതിന്റെ നിയന്ത്രണങ്ങൾക്കനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ദാർശനികർ”
“നല്ല പുസ്തകങ്ങൾ ആദ്യം വായിക്കുക. അല്ലെങ്കിൽ അവ വായിക്കാൻ അവസരം കിട്ടുകയില്ല”
“മനഃശാന്തിയെക്കാൾ കവിഞ്ഞ ഈശ്വരാനുഗ്രഹമില്ല”
ദസ്തയേവ്സ്‌കി
“സന്തോഷമില്ലായ്മയുടെ കാരണം അറിയുകയാണ് ഏറ്റവും വലിയ സന്തോഷം”
നഷ്ഠവാ കാവലിയാർ
“മറ്റാർക്കെങ്കിലും വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന വിചാരമാണ് ഏറ്റവും വലിയ അബദ്ധം”
നാൻസ് റെയ്‌മണ്ട്
“നിങ്ങൾ കേൾക്കുന്നതെല്ലാം വിശ്വസിക്കരുത്. എന്നാൽ നിങ്ങൾ പറയുന്നതെല്ലാം വിശ്വസിക്കണം”
നീഷേ
“ഒന്നും അറിയാതിരിക്കുന്നതാണ്, പല കാര്യങ്ങളുടെയും പകുതി അറിഞ്ഞിരിക്കുന്നതിലും നല്ലത്”
“ഒരു മനുഷ്യന്റെ മൂല്യം മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്തേ നിർണ്ണയിക്കാനാവു”
“എന്തുകൊണ്ട് ജീവിക്കുന്നുവെന്നു അറിയുന്നവന് എങ്ങനെ ജീവിക്കണമെന്നും അറിയാം”
“മഹാന്മാരുടെ തെറ്റുകൾക്കുമുണ്ട് മഹത്വം. കാരണം, അല്പന്മാരുടെ ശരികളെക്കാൾ ആത്മാർത്ഥങ്ങളാണവ”
ന്യൂമാൻ
“ദുഖങ്ങളിലൂടെ മനുഷ്യൻ പക്വതയിലെത്തുന്നു”
നെപ്പോളിയൻ
“കീടം വസ്ത്രത്തെയെന്നപോലെ അസൂയ മനുഷ്യനെ കാർന്നുതിന്നുന്നു”
“ലോകത്തിൽ രണ്ടു ശക്തികളേയുള്ളു, വാളും തൂലികയും.”
“വിജയത്തിൽനിന്നും പരാജയത്തിലേക്കുള്ള അകലം ഒരു കാൽച്ചുവട് മാത്രമാണ്”
“പൊതുവായി അംഗീകരിച്ചിട്ടുള്ള കെട്ടുകഥകളാണ് ചരിത്രം”
“ധീരത പ്രണയംപോലെയാണ്. പ്രതീക്ഷ ഉണ്ടെങ്കിലേ അതു വളരൂ”
“അസാദ്ധ്യം എന്നൊരുവാക്കു വിഡ്ഢികളുടെ നിഘണ്ടുവിലേ കാണുകയുള്ളൂ”
“സൗഭാഗ്യകാലത്തല്ല നാം ആളുകളെ അറിയേണ്ടത്, ദൗർഭാഗ്യ കാലത്താണ്”
“നിങ്ങൾക്കു സന്തോഷവും സൗഭാഗ്യവുമൊക്കെ വേണമെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയാണ് വേണ്ടത്”
നെൽസൺ ജാക്ക്സൺ
“ഇന്നത്തെ ജോലി ഇന്നലത്തെ രീതിയിൽ ചെയ്തുകൊണ്ട് നാളെയും ജോലിയിൽ തുടരാൻ കഴിയില്ല”
നോബർട് വീനർ
“പുരോഗതി ഭാവിയിലേക്കുള്ള സാധ്യതകൾ തുറന്നു തരുന്നതോടൊപ്പം പുതിയ നിയന്ത്രണങ്ങളും സ്ഥാപിക്കുന്നു”
പാട്രിക് ഹെൻറി
“എന്റെ കാലുകൾക്കു വഴികാട്ടുന്ന ഒരേയൊരു വിളക്കേ എനിക്കുള്ളൂ -അനുഭവസമ്പത്ത്.”
പാസ്‌ക്കൽ ബി.
“സൗന്ദര്യവും നീതിയും സൗഭാഗ്യവും ലോകത്തു ഉത്പാദിപ്പിക്കുന്നതു ഭാവനയാണ്”
പിതാഗോറസ്
“കോപം വിഡ്ഢിത്തത്തിൽ ആരംഭിക്കുകയും പശ്ചാത്താപത്തിൽ അവസാനിക്കുകയും ചെയ്യുന്നു”
“സ്വയം നിയന്ത്രിക്കാൻ കഴിയുന്നവനോളം സ്വതന്ത്രനായിട്ടാരുമില്ല”
പുബ്ലിയൂസ് സൈറസ്
“തന്നോടുതന്നെ ക്ഷമിക്കുവാൻ കഴിയാത്തവനെപ്പോലെ അസന്തുഷ്ടൻ ആരുണ്ട്”
“അന്യരുടെ വീഴ്ചയിൽനിന്നു പാഠങ്ങൾ പഠിക്കുന്നവനാണു ബുദ്ധിമാൻ”
പൂന്താനം
“എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും “
പുൽട്ടൺ ജെ. ഷീൻ
“ഒരു നല്ല മന:സാക്ഷിയാണ് ഉറക്കത്തിനുപറ്റിയ ഏറ്റവും നല്ല മെത്ത”
തുടരും…