Monday, May 4, 2026
Home » യുദ്ധവും വേനലും
യുദ്ധവും വേനലും

യുദ്ധവും വേനലും

by Editor

‘ന്താ പേപ്പറിലിത്രേം വായിക്കാൻ?’
‘യുദ്ധോം വേനലും തന്നെ.. ‘
‘ അത് എവിട്യോ അല്ലേ?
നമ്മടോടെ അല്ലല്ലോ!
‘ഓ! ആകട്ട്…

ഫോണടിക്കുന്നു. പോയിനോക്ക്…’
‘അമ്മാ, ഞങ്ങളങ്ങു വരുവാണ് ട്ടാ..’
‘എന്തേ പ്പോ?’
‘പുള്ളീടെ ഫ്ളൈറ്റ് കാൻസൽ. പിന്നെ ഗ്യാസില്ലാണ്ടെ ഹോട്ടലൊക്കെ പൂട്ടീന്ന്.’
‘ഇവിടേം ഇന്നലെ ഗ്യാസ് …’
(അപ്ളേക്കും വച്ചോ..ദേ, പിന്നേം റിങ്!)
‘അമ്മാ, ഞാനിന്നു വൈകിട്ട് വരും ട്ടാ..’
‘എന്തേ, നിനക്ക് ക്ലാസില്ലേ?’
‘ഹോസ്റ്റലിൻ്റെ മെസ് പൂട്ടിയമ്മാ.. ‘

‘ചേച്ച്യേ, ഒന്ന് വായോ..’
‘ന്താടാ തൊള്ളവയ്ക്കണെ?’
‘ടാങ്കില് വെള്ളം കേറൂലട്ടാ, കെണറ്റില് വെള്ളം വറ്റി’
‘നമ്മ്ടെ കെണറ്റിലാ?’
‘പിന്നല്ലാണ്ട് !’

ഇവിടേം ണ്ട് യുദ്ധോം വേനലും !!

സിംപിൾ ചന്ദ്രൻ

Send your news and Advertisements

You may also like

error: Content is protected !!