വീണ്ടും ഒരു നോമ്പുകാലംകൂടി വന്നുചേർന്നിരിക്കുന്നു. ഇസ്ലാം മതവിശ്വാസികളുടെ റമദാൻ നോമ്പും ക്രൈസ്തവ വിശ്വാസികളുടെ വലിയനോമ്പും. യഹൂദ ന്യായപ്രമാണങ്ങളുടെ സ്വാധീനമാകാം രണ്ടു നോമ്പുകളും ഒരേ കാലയളവിൽ വരുവാൻ കാരണം എന്നാണു എന്റെ വിശ്വാസം.
ശരീര മനസ്സുകളുടെ ശുദ്ധീകരണവും മനുഷ്യനിലുള്ള ആത്മാവിന്റെ ശാക്തീകരണവും ആണല്ലോ നോമ്പിന്റെ ലക്ഷ്യം. ഉപവാസവും, പ്രാർത്ഥനയും, പുണ്യപ്രവൃത്തികളും ആണല്ലോ നോമ്പിന്റെ ഘടകങ്ങൾ. നിയന്ത്രിത ഭക്ഷണക്രമം ശരീരത്തെ ശുചിയാക്കുന്നു, ദൈവീക സംസർഗ്ഗമാകുന്ന പ്രാർത്ഥന മനസ്സിനെ വെടിപ്പാക്കുന്നു, പുണ്യപ്രവൃത്തികൾ ആത്മാവിനെ ശക്തിപ്പെടുത്തുന്നു.
മനുഷ്യത്വം എന്തെന്ന് അറിയാത്ത മനുഷ്യരുള്ള ഇക്കാലത്തു ബൈബിളിലെ ‘പുറപ്പാട്’ പുസ്തകത്തിൽ പറയുന്ന ‘പത്തു പ്രമാണങ്ങൾ’ ഇവിടെ ചേർക്കുകയാണ്. കൂരിരുട്ടിൽ പരക്കംപായുന്ന മനുഷ്യർക്ക് ഒരിറ്റു വെളിച്ചം നൽകുവാൻ ആ കല്പനകൾക്ക് കഴിയും എന്ന പ്രത്യാശയോടെ:
“യെഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്”
“ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വർഗത്തിലെങ്കിലും, താഴെ ഭൂമിയിൽ എങ്കിലും, കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്.”
“നിന്റെ ദൈവമായ യെഹോവയുടെ നാമം വൃഥാ എടുക്കരുത്”
“ശാബതു നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക”
“നിന്റെ ദൈവമായ യെഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ് ഉണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക”
“കൊല ചെയ്യരുത്”
“വ്യഭിചാരം ചെയ്യരുത്”
“മോഷ്ടിക്കരുത്”
“കൂട്ടുകാരനു നേരെ കള്ളസാക്ഷ്യം പറയരുത്”
“കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്”
പെയിൻ
“മറ്റു മനുഷ്യർക്ക് നമ്മെപ്പറ്റിയുള്ള അഭിപ്രായമാണ് യെശസ്സ്”
പെൽഫ്സ്
“യാതൊരുവിധ ഉപകാരമില്ലാത്തവനെയും ബഹുമാനിക്കുന്നവനാണ് മാന്യൻ”
പോൾ മാർപാപ്പ
“പെരുമാറ്റത്തിൽ നിയന്ത്രമാണ് ആധുനിക കാലഘട്ടത്തിലെ അടിയന്തരാവശ്യം”
പോൾ വലേറി
“വേണ്ടത്ര വെള്ളവും വെളിച്ചവും വളവും അനസ്യൂതം കൊടുത്താലും ഒരു വൃക്ഷത്തിന്, അനന്തമായി വളരാനാവില്ല. രാഷ്ട്രങ്ങളുടെ കാര്യത്തിലും ഈ തത്വം പ്രസക്തമാണ്”
പോൾ ലാൻഡിസ്
“സ്മാരകം ഉയർത്തുന്നത് ഉപരിപ്ലവമായ കാര്യമാണ്. അർഹതയുള്ളവർ തലമുറകളുടെ ഓർമ്മകളിൽ ജീവിക്കും”
പോൾ ട്രില്ലിക്
“സ്നേഹത്തിന്റെ ഒന്നാമത്തെ കർത്തവ്യം കേൾക്കുക എന്നതാണ്”
പോൾ സ്വീനി
“എല്ലാ അവകാശങ്ങളോടും ചേർന്നു ഉത്തരവാദിത്വങ്ങളും ഉണ്ട്”
പ്ളേറ്റോ
“വികാരത്തിനടിമപ്പെട്ടവർ തലകുത്തി നിൽക്കുന്നവരെപ്പോലെയാണ്, എല്ലാം തലതിരിഞ്ഞേ അവർ കാണൂ”
“അന്യരുടെ നന്മകൾ അന്വേഷിക്കുന്നവൻ സ്വന്തം നന്മകൾ കണ്ടെത്തുന്നു”
” ദൈവം മനുഷ്യർക്കെഴുതിയ കത്താണ് ഈ ലോകം”
“ആനന്ദനത്തിനുവേണ്ടിയുള്ള ആഗ്രഹമാണ് തെറ്റു ചെയ്യുന്നതിന് ഏറ്റവും വലിയ പ്രേരണ”
“അനീതി കാട്ടുന്നവൻ അതിനിരയാവുന്നവരേക്കാൾ ഗതികെട്ടവനായിരിക്കും”
“ഈശ്വരന്റെ നിഴലാണ് പ്രകാശം”
ഫിലിപ്പ് സിഡ്നി
“ശ്രേഷ്ഠ വിചാരങ്ങളോടു കൂടിയവൻ ഒരിക്കലും ഏകാകിയാകില്ല”
ഫുൾട്ടൻ ആർ. എച്ച്.
“പുരോഗമനക്കാർ പൂർത്തിയാക്കിയതു കാത്തുസൂക്ഷിക്കുന്നതാണ് യഥാർത്ഥ യാഥാസ്‌ഥിതികത്വം”
ഫേദ്രസ്
“തനിയെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത കുറേപ്പേർ ഒന്നിച്ചുകൂടി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തീരുമാനം എടുക്കുന്നതിനാണു കോൺഫറൻസ് എന്നു പറയുന്നത്”
ഫോസ്റ്റർ ഇ. എം.
“അതിബ്റുഹത്തായ ഏതൊരു കൃതിയേയും അതിരുകവിഞ്ഞു പ്രശംസിക്കാനാണ് എല്ലാവർക്കും താല്പര്യം. കാരണം, അവർ ആ കൃതി വായിച്ചുതീർത്തു എന്നതുതന്നെ”
ഫോസ്റ്റർ ജെ.
“സമയമാണ് ഏറ്റവും വലിയ സ്വേച്ഛാധിപതി”
ഫ്രാൻസ് കാഫ്‌ക
“സൗന്ദര്യം കാണാനുള്ള കഴിവ് കാത്തുസൂക്ഷിക്കുന്നവൻ ഒരിക്കലും വൃദ്ധരാകുന്നില്ല”
ഫ്രാൻസിസ് ബേക്കൺ
“കൺമുന്നിൽ കാണുന്നതിനേക്കാൾ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുക എന്നതാണ് ബുദ്ധിമാന്റെ മാർഗം”
“ധർമ്മത്തിലൂടെ ചരിക്കുകയും ദൈവത്തിൽ വിശ്രമം തേടുകയും സത്യത്തിന്റെ ധ്രുവങ്ങളിലേയ്ക്കു ദൃഷ്ടി തിരിക്കുകയും ചെയ്യുന്ന മനസ്സാണ് ഭൂമിയിലെ സ്വർഗം”
ഫ്രാങ്ക്‌ളിൻ
“സത്യസന്തതയാണ് ഏറ്റവും നല്ല നയം”
“മറ്റുള്ളവർക്കു ചെയ്യാൻ സാധിക്കാത്തതു ചെയ്യുന്നതാണ് വാസന. വാസനകൊണ്ടു ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നതാണു ബുദ്ധി”
ഫ്രാങ്ക്‌ളിൻ പി. ആഡംസ്
“അനുകൂല വോട്ടുകളെക്കൊണ്ടല്ല, മറ്റാർക്കോ എതിരെയുള്ള നിഷേധ വോട്ടുകളെ കൊണ്ടാണ് ആളുകൾ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്”
ഫ്രാങ്ക്ലിൻ റൂസ് വെൽറ്റ്
“ഇരുപതാം വയസ്സിൽ ഇച്ഛാശക്തി ഭരിക്കുന്നു. മുപ്പതാം വയസ്സിൽ നർമ്മബോധം ഭരിക്കുന്നു. നാല്പതാം വയസ്സിൽ തീരുമാനങ്ങൾ ഭരിക്കുന്നു”
“ധൈര്യമുള്ളവനേ ജയമുള്ളൂ. വിശ്വാസമുള്ളവനേ ആശ്വാസം ലഭിക്കയുള്ളൂ”
ഫ്രോയിഡ്
“എല്ലാറ്റിന്റെയും ഉറവിടം കാമം അല്ലെങ്കിൽ ലൈംഗിക പ്രേരണയാണ്”
ഫ്ളെച്ചർ
“പ്രതിസന്ധി എപ്പോഴും മനുഷ്യന്റെ മാറ്റുരച്ചുനോക്കാൻ സഹായിക്കുന്നു”