Friday, April 24, 2026
Home » ഹോർമുസിൽ ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് ട്രംപ്; പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നു ഇസ്രയേൽ
യുഎസ് ഇറാൻ

ഹോർമുസിൽ ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് ട്രംപ്; പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നു ഇസ്രയേൽ

by Editor
Send your news and Advertisements

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകളെ തടസ്സപ്പെടുത്തുന്ന ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെച്ച് തകർക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനും അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഇറാന്റെ നീക്കങ്ങൾ തടയുക എന്നതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. മുന്നറിയിപ്പുകൾ അവഗണിച്ച് കടന്നുപോകുന്നതോ തടസ്സങ്ങൾ സൃഷ്ടിക്കുന്നതോ ആയ ബോട്ടുകൾക്ക് നേരെ “ഷൂട്ട് ആൻഡ് കിൽ” (Shoot and Kill) രീതിയിലുള്ള കർശന നടപടിയെടുക്കാനാണ് നിർദ്ദേശം.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളിൽ ഒന്നായ ഇവിടെ മൈനുകൾ സ്ഥാപിച്ച് കപ്പൽ ഗതാഗതം തടസപ്പെടുത്താനുള്ള ഇറാന്‍റെ നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍റെ നാവികസേനയിലെ 159 കപ്പലുകളും നിലവിൽ കടലിന്‍റെ അടിത്തട്ടിലാണെന്നും അവരുടെ നാവിക ശക്തി നാമമാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ അമേരിക്കൻ സേന അതിവേഗത്തിൽ തുടരുകയാണ്. ഈ പ്രവർത്തനങ്ങളുടെ വേഗതയും വ്യാപ്തിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ താൻ നിർദ്ദേശിച്ചതായും ട്രംപ് വ്യക്തമാക്കി.

അതേസമയം ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് തങ്ങൾ സജ്ജമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാനിലെ സുപ്രധാന ലക്ഷ്യസ്ഥാനങ്ങൾ ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അടുത്ത ഘട്ടത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുമെന്നും ഇറാനെ “ശിലായുഗത്തിലേക്ക്” (Stone Age) മടക്കി അയക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇറാന്റെ പരമോന്നത നേതാവായ ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഇല്ലാതാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ആക്രമണം മുൻപത്തെക്കാൾ മാരകവും വ്യത്യസ്തവുമായിരിക്കുമെന്നും, ഇറാന്റെ ഏറ്റവും നിർണ്ണായകമായ കേന്ദ്രങ്ങളിലാകും ഇസ്രായേൽ പ്രഹരമേൽപ്പിക്കുകയെന്നും കാറ്റ്‌സ് പറഞ്ഞു.

അതിനിടെ, മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വീണ്ടും വർദ്ധിപ്പിച്ചു. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് (USS George HW Bush) എന്ന വിമാനവാഹിനിക്കപ്പൽ കൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയതോടെ മേഖലയിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. നിലവിൽ യുഎസ്എസ് അബ്രഹാം ലിങ്കൺ അറബിക്കടലിലും യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ചെങ്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. ഇറാന് മേലുള്ള സമ്മർദ്ദം ശക്തമാക്കാൻ ഈ സൈനിക നീക്കം സഹായിക്കുമെന്നാണ് പെന്‍റഗൺ വിലയിരുത്തുന്നത്.

അമേരിക്കയുടെ മൂന്നാം വിമാനവാഹിനിക്കപ്പൽ കൂടി പശ്ചിമേഷ്യയിൽ എത്തി; ഹോർമുസിൽ നാവിക ഉപരോധം തുടരുന്നു.

You may also like

error: Content is protected !!