Thursday, June 11, 2026
Home » കേരള അസോസിയേഷൻ ഓഫ് ടൗൺസ്വിൽ ഈസ്റ്റർ–വിഷു ആഘോഷം നടത്തി
കേരള അസോസിയേഷൻ ഓഫ് ടൗൺസ്വിൽ ഈസ്റ്റർ–വിഷു ആഘോഷം നടത്തി

കേരള അസോസിയേഷൻ ഓഫ് ടൗൺസ്വിൽ ഈസ്റ്റർ–വിഷു ആഘോഷം നടത്തി

by Editor

കേരള അസോസിയേഷൻ ഓഫ് ടൗൺസ്വിൽ സംഘടിപ്പിച്ച ഈസ്‌റ്റർ-വിഷു ആഘോഷം ഏപ്രിൽ 18-ന് കിർവാൻ സ്‌റ്റേറ്റ് ഹൈ സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ വിപുലമായി നടന്നു. അസോസിയേഷനുവേണ്ടി ശ്രീ ബെന്നി മംഗലശ്ശേരി ഒരുക്കിയ “മലയാളി” എന്ന ടൈറ്റിൽ സോംഗ് മാ‌ർ ജോനാ ജിനു റിലീസ് ചെയ്‌തു. ഈ ഗാനം YouTube ലെ Beamin Beats ചാനലിൽ ലഭ്യമാണ്.

ചടങ്ങിൽ ലോക്കൽ കൗൺസിൽ അംഗങ്ങളും, Dr. Kunwarjit Sangla (Member of the Order of Australia) മുഖ്യാതിഥിയായി പങ്കെടുത്തു. വിഷുക്കണി ഒരുക്കവും വിവിധ കലാപരിപാടികളും ആഘോഷത്തിന് കൂടുതൽ ഭംഗി നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബിൻസി ഷിജു സ്വാഗതവും സെക്രട്ടറി ജോബി ചാക്കോ നന്ദിയും അറിയിച്ചു. പരിപാടിക്ക് ശേഷം KAT കമ്മിറ്റി ഡിന്നർ ഒരുക്കി.

Send your news and Advertisements

You may also like

error: Content is protected !!