Sunday, November 29, 2026
Home » ഏഷ്യാ പസഫിക് ഭദ്രാസന ആസ്ഥാനത്തിന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
ഏഷ്യാ പസഫിക് ഭദ്രാസന ആസ്ഥാനത്തിന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

ഏഷ്യാ പസഫിക് ഭദ്രാസന ആസ്ഥാനത്തിന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

by Editor

കാൻബറ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന്റെ ആസ്ഥാന മന്ദിര നിർമ്മാണത്തിന് ശിലാസ്ഥാപന കർമ്മം ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവഹിച്ചു. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ശിലാസ്ഥാപന കർമ്മം നടന്നു.

ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ഇടവകകളിലെ വൈദികർ, വിശ്വാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏഷ്യാ പസഫിക് മേഖലയിലെ സഭയുടെ ആത്മീയവും സംഘടനാപരവുമായ വളർച്ചയിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന ഈ സംരംഭം വിശ്വാസസമൂഹത്തിന് ഏറെ പ്രത്യാശയും സന്തോഷവും പകരുന്നതാണ്.

Send your news and Advertisements

You may also like

error: Thank you for visiting onlinevarthakal