Friday, April 24, 2026
Home » ‘ഇസ്രയേൽ, ലബനൻ വെടിനിർത്തൽ 3 ആഴ്ച കൂടി നീട്ടും’; പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.
ഇസ്രയേലും ലബനനും

‘ഇസ്രയേൽ, ലബനൻ വെടിനിർത്തൽ 3 ആഴ്ച കൂടി നീട്ടും’; പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.

by Editor
Send your news and Advertisements

വാഷിംഗ്‌ടൺ: ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നിർണായക തീരുമാനമുണ്ടായത്. ചരിത്ര നിമിഷത്തിന് നേതൃത്വം നൽകിയതിന് ഇസ്രയേൽ, ലബനീസ് പ്രതിനിധികൾ ട്രംപിനോടു നന്ദി പറഞ്ഞതായി വൈറ്റ്ഹൗസ് അറിയിച്ചു.

അതേസമയം വൈറ്റ് ഹൗസിൽ ഇസ്രായേൽ-ലെബനീസ് ചർച്ചകൾ നടക്കുന്നതിനിടെ ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തു. ഈ ആക്രമണത്തിൽ ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റതായും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങൾ തുടരുമ്പോഴും 3 ആഴ്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടാനുള്ള തീരുമാനവുമായി അമേരിക്കയും ഇസ്രായേലും മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ ഹിസ്ബുള്ളയുടെ ഈ നീക്കം കരാറിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ സൈനബ് ഫറാജിന് പരിക്കേറ്റു. തെക്കൻ ലബനനിലെ അൽ-തൈരി എന്ന സ്ഥലത്ത് വാർത്താ റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലെ കാറിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. ഭയന്നോടിയ മാധ്യമപ്രവർത്തകർ അടുത്തുള്ള വീട്ടിൽ അഭയം പ്രാപിച്ചെങ്കിലും, ഇസ്രായേൽ സൈന്യം ആ വീടിന് നേരെയും ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം തങ്ങൾ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. ഹിസ്ബുള്ള ഉപയോഗിക്കുന്ന സൈനിക കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്ന വാഹനങ്ങൾ തങ്ങളുടെ സൈന്യത്തിന് ഭീഷണിയായതിനാലാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ഇന്ത്യയിലേക്കുള്ള കപ്പൽ അടക്കം രണ്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്തു.

You may also like

error: Content is protected !!