Thursday, May 14, 2026
Home » ദീപികയുടെ ചരിത്രം
ദീപികയുടെ ചരിത്രം

ദീപികയുടെ ചരിത്രം

by Editor

കോട്ടയത്തിനടുത്ത് മാന്നാനത്തുനിന്ന് 1887 ഏപ്രിൽ 15-ന് നിധീരിക്കൽ മാണിക്കത്തനാർ പ്രധാന നടത്തിപ്പുകാരനായി നസ്രാണി ദീപിക എന്ന പേരിലുള്ള ഇന്നത്തെ ദീപിക പത്രം തുടങ്ങി. സി. കുര്യനായിരുന്നു ആദ്യ പത്രാധിപർ. ദ്വൈവാരികയായി ആരംഭിച്ച പത്രം 1927 ജനുവരി 3 -ന് ദിനപ്പത്രമായി.

1939 ആഗസ്റ്റ് 1 മുതൽ കോട്ടയത്തുനിന്നും ദീപിക എന്ന പേരിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം. ഇപ്പോൾ കോട്ടയം, കൊച്ചി, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ എഡിഷനുകളുണ്ട്.

കേരള ക്രൈസ്തവരുടെ ഇടയിലെ നസ്രാണി ജാത്യൈക്യസംഘം എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാംകൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. അങ്ങനെ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന മാർസലീനോസിനെ സന്ദർശിച്ച് ഒരു പത്രം തുടങ്ങുന്നതിനുള്ള അനുമതിയും നേടിയെടുത്തു.

കോട്ടയത്തിനടുത്തുള്ള മാന്നാനത്തെ സെന്റ് ജോസഫ് അച്ചടിശാലയിലെ തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്.

അല്പകാലത്തിനകം നസ്രാണി ദീപിക പത്രം ജാത്യൈക്യസംഘവുമായി പിരിഞ്ഞു മാന്നാനം ആശ്രമത്തിന്റെ നേരിട്ടുള്ള ചുമതലയിലായി. കത്തോലിക്കാസഭയുടെ കീഴിലുള്ള സി.എം.ഐ സന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിലും. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലാണ് ദീപികക്ക് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്.

തുടക്കത്തിൽ ദ്വൈവാരികയായി പുറത്തിറങ്ങിയിരുന്ന നസ്രാണി ദീപിക മാസത്തിൽ മൂന്ന്, ആഴ്ചയിൽ മൂന്ന് എന്നിങ്ങനെ പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്ന് 1927 ജനുവരി 3 ന് ദിനപ്പത്രമായി.

1939-ൽ മാന്നാനത്തു നിന്ന് കോട്ടയം പട്ടണത്തിലേക്ക് ആസ്ഥാനം മാറി. ഈ ഘട്ടത്തിൽ പത്രം നസ്രാണി എന്ന പേര് എടുത്തുകളഞ്ഞ് വെറും ദീപിക ആയി മാറി. 1939 ആഗസ്റ്റ് 1 മുതലാണ് കോട്ടയത്തുനിന്നും ദീപിക എന്ന പേരിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

മലയാള പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതിൽ ദീപിക വിജയംവരിച്ചു.

ഇന്റർനെറ്റ് പതിപ്പ് ഇറക്കിയ ആദ്യ മലയാള ദിനപത്രവും ദീപിക തന്നെ.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!