Home » പ്രമുഖ ഐടി കമ്പനിയായ ടിസിഎസിൽ നിന്ന് അന്താരാഷ്ട്ര ബന്ധമുള്ള ഇസ്ലാം മതപരിവർത്തന റാക്കറ്റിനെ പൊലീസ് പിടികൂടി.
പ്രമുഖ ഐടി കമ്പനിയായ ടിസിഎസിൽ നിന്ന് അന്താരാഷ്ട്ര ബന്ധമുള്ള ഇസ്ലാം മതപരിവർത്തന റാക്കറ്റിനെ പൊലീസ് പിടികൂടി.

പ്രമുഖ ഐടി കമ്പനിയായ ടിസിഎസിൽ നിന്ന് അന്താരാഷ്ട്ര ബന്ധമുള്ള ഇസ്ലാം മതപരിവർത്തന റാക്കറ്റിനെ പൊലീസ് പിടികൂടി.

by Editor
Send your news and Advertisements

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിൻ്റെ (ടിസിഎസ്) മഹാരാഷ്ട്ര നാസിക്കിലെ ബിപിഒ ക്യാമ്പസിൽ നിന്ന് അന്താരാഷ്ട്ര ബന്ധമുള്ള ഇസ്ലാം മതപരിവർത്തന റാക്കറ്റിനെ പിടികൂടി പൊലീസ്. ടീം ലീഡർമാരും എൻജിനീയർമാരും ഉൾപ്പെടെ ഏഴ് ജീവനക്കാരെ നാസിക് പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന എച്ച്ആർ മാനേജർ നിദ ഖാൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരിയിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ശുചീകരണ തൊഴിലാളികളായി വേഷം മാറി ക്യാമ്പസിലെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇസ്ലാം മതപരിവർത്തന സംഘത്തെ വലയിലാക്കിയത്. നാല് വനിതാ പൊലീസുകാർ ഹൗസ് കീപ്പിങ് സ്റ്റാഫായി വേഷം മാറി ഓഫീസിനുള്ളിൽ മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. വാട്‌സ്‌ആപ്പ് ചാറ്റുകൾ, ഇരകളുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടിസിഎസ് ഓഫീസിനുള്ളിൽ റാക്കറ്റിന് കൂടുതൽ വിശാലമായ ശൃംഖലയുള്ളതായി കണ്ടെത്തി.

യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി. മതംമാറ്റത്തിന് വിസമ്മതിച്ചവർക്ക് ബീഫ് നൽകുകയും നമസ്കാരം, നോമ്പ് എന്നിവ അനുഷ്ഠിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 2022 മുതലുള്ള രണ്ടുമൂന്ന് വർഷ കാലയളവിലാണ് സംഭവങ്ങൾ നടന്നതെന്നും മൊഴിയിൽ നിന്ന് വ്യക്തമായതായും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

ഈ സംഘത്തിന് മലേഷ്യയിലുള്ള ഒരു മതപ്രബോധകനുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വാട്‌സ്ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് ഇന്റലിജൻസ് വിഭാഗവും പ്രത്യേക അന്വേഷണ സംഘവും (SIT) അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് എഫ്ഐആറുകൾ ഫയൽ ചെയ്‌തിട്ടുണ്ട്. മൊഴി നൽകിയ ഒമ്പത് പേരിൽ എട്ടും സ്ത്രീകളാണ്. ഇവരെ ഇരകളാക്കിയ പ്രതികൾക്കെതിരെ ലൈംഗിക പീഡനം, വിവാഹ വാഗ്ദാനം നൽകിയുള്ള ബലാത്സംഗം, മതപരിവർത്തനത്തിനായുള്ള സമ്മർദ്ദം, മതവികാരം വ്രണപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നാലോ അഞ്ചോ മുസ്ലീം ജീവനക്കാരും ചില ഉദ്യോഗസ്ഥരും ചേർന്ന് ജോലിയും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്ത‌ത്‌ പെൺകുട്ടികളെ പ്രലോഭിപ്പിക്കുകയായിരുന്നവെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജൻ പറഞ്ഞു. ഇരകളെ നിസ്‌കരിക്കാനും നോമ്പ് അനുഷ്‌ഠിക്കാനും ഇവർ പ്രേരിപ്പിച്ചിരുന്നതായും അദേഹം ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന. ഈ ശൃംഖല ആദ്യം കരുതിയതിനേക്കാൾ വലുതായിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.

ഇത്തരം കാര്യങ്ങളിൽ തങ്ങൾക്ക് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണുള്ളതെന്ന് ടിസിഎസ് വ്യക്തമാക്കി. ആരോപണ വിധേയരായ ജീവനക്കാരെ ടിസിഎസ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പോലീസുമായി പൂർണ്ണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടിസിഎസ് ഉടമകളായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ.ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

You may also like

error: Content is protected !!