ഈ കുഞ്ഞു മുഖം നോക്കി ഇത്രമേൽ ക്രൂരമായി പെരുമാറാൻ ഇവർക്ക് എങ്ങനെ സാധിച്ചു. ഒരു കുഞ്ഞിനെ ആരെങ്കിലും തല്ലുന്നതോ വാവിട്ടു കരയുന്നതോ കേട്ടാൽ എല്ലാ സമാധാനവും നഷ്ടപ്പെടും. രണ്ടു പേർക്ക് ഒരുമിച്ചു ജീവിക്കാൻ ഈ കുഞ്ഞ് ഒരു തടസ്സം ആയിരുന്നു എങ്കിൽ അവനെ മാറ്റി നിർത്താൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മുമ്മയെ ഏല്പിക്കാം, ഏതെങ്കിലും അമ്മത്തൊട്ടിലിൽ കൊണ്ട് പോയി കിടത്താം. കുഞ്ഞുങ്ങൾ ഇല്ലാത്ത ഏതെങ്കിലും സ്നേഹസമ്പന്നരായ ദമ്പതികൾക്ക് ദത്തു നൽകാം. അതിനു പകരം ഇത്ര മേൽ ക്രൂരമായി ഒരു കുഞ്ഞ് ശരീരത്തെ പീഡിപ്പിച്ചു കൊലയ്ക്ക് കൊടുത്തവർ ഒരു വിധത്തിലും രക്ഷപെടരുത്. അർഹമായതു വധ ശിക്ഷ തന്നെ. അതിനു മുൻപ് ചുട്ടു പഴുത്ത തീക്കനലിലൂടെ നടത്തണം. ശരീരം ഇഞ്ചിഞ്ചായി മുറിപ്പെടുത്തണം. ആ കുഞ്ഞ് അനുഭവിച്ച വേദനയുടെ ഇരട്ടി നോവറിയിച്ചിട്ടു രണ്ടു പേരെയും തൂക്കി കൊല്ലുക. ഒന്നും അറിയാതെ വാവിട്ടു കരഞ്ഞ ഒരു മാലാഖക്കുഞ്ഞിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ ഈ ശിക്ഷ തന്നെ ഇവർക്ക് നൽകുക. ഇനി ഇത്തരത്തിൽ ഒരു കുറ്റകൃത്യം ആരും ചെയ്യാതിരിക്കാൻ ഈ ശിക്ഷ ഒരു മുന്നറിയിപ്പ് ആകട്ടെ. കുഞ്ഞേ മാപ്പ്.. നിന്റെ നിലവിളികൾ ഇപ്പോഴും ഹൃദയത്തിൽ മുട്ടി വിളിക്കുന്നു..
പി. സീമ

