Monday, July 13, 2026
Home » ദശകം 2026 വിജയകരമാക്കാൻ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും വിപഞ്ചിക ഗ്രന്ഥശാലയുടെ ഹൃദയം നിറഞ്ഞ നന്ദി.
ദശകം 2026 വിജയകരമാക്കാൻ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും വിപഞ്ചിക ഗ്രന്ഥശാലയുടെ ഹൃദയം നിറഞ്ഞ നന്ദി.

ദശകം 2026 വിജയകരമാക്കാൻ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും വിപഞ്ചിക ഗ്രന്ഥശാലയുടെ ഹൃദയം നിറഞ്ഞ നന്ദി.

by Editor

മെൽബൺ: ‘ദശകം 2026’ സാംസ്കാരിക സായാഹ്നത്തിൽ പങ്കുചേർന്ന എല്ലാ പ്രേക്ഷകർക്കും, കുടുംബങ്ങൾക്കും, സുഹൃത്തുക്കൾക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യാത്രചെയ്തെത്തി ഞങ്ങളോടൊപ്പം ഈ ആഘോഷത്തിന്റെ ഭാഗമായ എല്ലാവരോടും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു.

വടക്കൻ കേരളത്തിന്റെ പാരമ്പര്യവും വിശ്വാസങ്ങളും കലാസമ്പത്തും ജീവസുറ്റതാക്കി വേദിയിലെത്തിച്ച പരശ്ശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടം, കരിക്കുലം നാടകം, കപികുലം, പുലിജന്മം, മറ്റു എല്ലാ കലാപരിപാടികളും പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായി മാറി.

കപിക്കുലം നാടകത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഉണ്ണി രാജയ്ക്കും, ബീജു ഇരിണാവിനും, തെയ്യം കലാകാരൻ ഹരിദാസ് പണിക്കർക്കും പ്രത്യേക ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ അതുല്യമായ കലാപ്രകടനവും ആത്മസമർപ്പണവും ദശകം 2026-നെ കൂടുതൽ മനോഹരവും അവിസ്മരണീയവുമാക്കി.

ഈ മഹത്തായ ആഘോഷത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വോളന്റിയർമാർക്കും, സംഘാടകർക്കും, സ്പോൺസർമാർക്കും, കലാകാരന്മാർക്കും, സാങ്കേതിക പ്രവർത്തകർക്കും, ഭക്ഷണവും ലോജിസ്റ്റിക്‌സും ഉൾപ്പെടെ ഓരോ ചെറിയ വലിയ ചുമതലയും ആത്മാർത്ഥമായി നിർവഹിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി. നിങ്ങളില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ല.

ഇത് ഒരു വാർഷികാഘോഷം മാത്രമായിരുന്നില്ല; തലമുറകളെ ബന്ധിപ്പിച്ചും സംസ്കാരത്തെ ആഘോഷിച്ചും ഹൃദയങ്ങളെ ഒന്നിപ്പിച്ചും നിന്ന ഒരു മനോഹരമായ അനുഭവമായിരുന്നു.

ഒരിക്കൽ കൂടി, ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി. വീണ്ടും കാണാം… കൂടുതൽ മനോഹരമായ ആഘോഷങ്ങളുമായി!

സ്നേഹത്തോടെ,
വിപഞ്ചിക ഗ്രന്ഥശാല

“ദശകം: നമ്മൾ ചേർന്ന് എഴുതിയ പത്ത് വർഷങ്ങളുടെ കഥ”

Send your news and Advertisements

You may also like

error: Content is protected !!