Sunday, July 12, 2026
Home » ഹോർമുസിൽ ചരക്കു കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യൻ നാവികനെ കാണാതായി. അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഹോർമുസിൽ ചരക്കു കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യൻ നാവികനെ കാണാതായി. അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

by Editor

ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ‘ജിഎഫ്എസ് ഗാലക്സി’ (GFS Galaxy) എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ 10 പേരെ ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഇറാൻ്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). അംഗീകൃതമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചതിനാണ് കപ്പലിന് നേരെ വെടിവെപ്പ് നടത്തിയതെന്നാണ് ഇറാൻ്റെ വാദം. ഒമാൻ കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സഹായത്തോടെയാണ് 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്. കാണാതായ ഒരു ഇന്ത്യൻ നാവികനായുള്ള തിരച്ചിൽ ഒമാൻ അധികൃതരുമായി ചേർന്ന് ഊർജിതമായി തുടരുകയാണ്.

ചരക്കുകപ്പലുകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അന്താരാഷ്ട്ര ജലാശയങ്ങളിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കം പുനഃസ്ഥാപിക്കണമെന്നും മേഖലയിലെ സംഘർഷങ്ങൾ അടിയന്തരമായി ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, ആക്രമണം ശക്തമാക്കി യുഎസ്.

Send your news and Advertisements

You may also like

error: Content is protected !!