Monday, July 13, 2026
Home » നോര്‍വേയെ തകർത്ത് ഇംഗ്ലണ്ടും; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീനയും സെമിയിൽ
നോര്‍വേയെ തകർത്തു ഇംഗ്ലണ്ടും; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീനയും സെമിയിൽ

നോര്‍വേയെ തകർത്ത് ഇംഗ്ലണ്ടും; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീനയും സെമിയിൽ

by Editor

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. രണ്ട് ഗോളുകളും ജൂഡ് ബെല്ലിംഗ്ഹാമിന്റെ കാലില്‍ നിന്നായിരുന്നു. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നേര്‍വേയുടെ ഗോള്‍. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഷെല്‍ഡെറൂപ്പാണ് നോര്‍വേയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ആദ്യപാതിയുടെ ഇഞ്ചുറി സമയത്ത് തന്നെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനായി സമനില ഗോള്‍ നേടുകയായിരുന്നു. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 93-ാം മിനിറ്റില്‍ ബെല്ലിംഗ്ഹാം തന്നെ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടുകയും ചെയ്തു.

ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ പ്രവേശിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻ ൻഡോയെ സമനില ഗോൾ നേടി. എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് താരം ബ്രീത് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ പുറത്തുപോവേണ്ടിവന്നു. തുടർന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡ് പൊരുതിനോക്കിയെങ്കിലും എസ്റ്റ്രാ ടൈമിൽ 112-ആം മിനിറ്റിൽ കൃത്യമായൊരു ലോങ്ങ് ഷോട്ടിലൂടെ ഹൂലിയൻ അൽവാരസ് പന്ത് വലയിലെത്തിച്ചു. കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ കൗണ്ടർ അറ്റാക്കിലൂടെ നടത്തിയ മുന്നേറ്റം സ്വിസ്സ് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും ലൗത്താരോ മാർട്ടിനസ് ഒരൊറ്റ ടച്ചിലൂടെ പന്ത് വീണ്ടും വലയിലെത്തിച്ചു. തുടരെത്തുടരെ മൂന്നാം മത്സരത്തിലാണ് അർജന്റീന അവസാന നിമിഷം ഗോൾ നേടി വിജയിക്കുന്നത്. തുടർച്ചയായി രണ്ടാം സെമിയിലേക്കാണ് ഇതോടെ അർജന്റീന എത്തിയിരിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് ആണ് സെമിയിൽ അർജന്റീനയുടെ എതിരാളികൾ.

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയ്ന്‍; സെമി ഫൈനലിൽ ഫ്രാൻസിനെ നേരിടും.

Send your news and Advertisements

You may also like

error: Content is protected !!