Monday, July 13, 2026
Home » ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, ആക്രമണം ശക്തമാക്കി യുഎസ്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, ആക്രമണം ശക്തമാക്കി യുഎസ്.

യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണ ശ്രമം.

by Editor

ടെഹ്‌റാൻ:  കഴിഞ്ഞ ദിവസം നടന്ന ഇറാൻ യു എസ് ചർച്ചയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സ്വതന്ത്രമാണെന്നും, കപ്പലുകൾക്ക് നേരെ ഇനി ആക്രമണം ഉണ്ടാകില്ലെന്നും ഇറാൻ പരസ്യമായി പ്രസ്താവന നടത്തണം എന്ന യു എസ് ആവിശ്യം ഇറാൻ തള്ളിയതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയേന്തിയ ഒരു വാണിജ്യ കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) മിസൈൽ ആക്രമണം നടത്തി.

ഈ കപ്പൽ ആക്രമണത്തിന് പിന്നാലെ, തങ്ങൾ അംഗീകരിക്കാത്ത പാതയിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ഇനിയും വെടിയുതിർക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി അടച്ചുപൂട്ടി. കപ്പൽ ആക്രമിക്കപ്പെടുകയും പാത അടയ്ക്കുകയും ചെയ്തതോടെ വെള്ളിയാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പൂർണ്ണമായും തകർന്നു.

അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) തൊട്ടുപിന്നാലെ ഇറാന് നേരെ മൂന്നാം ഘട്ട വ്യോമാക്രമണം ആരംഭിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങളും മിസൈൽ ലോഞ്ചറുകളും ഉൾപ്പെടെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലാണ് യുഎസ് ബോംബാക്രമണം നടത്തിയത്. ഈ യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും കടുത്ത ബോംബാക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാന്റെ തെക്കൻ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ര്‍, ബുഷെഹര്‍, ബന്ദര്‍ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ആക്രമണത്തിന് മറുപടിയായി ബഹ്റൈനിലും കുവൈറ്റിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തുന്നുണ്ട്. തങ്ങളെ വീണ്ടും ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകി.

കപ്പലുകൾക്കു നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്‌താവനയിൽ പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണ ശ്രമം.

അമേരിക്കൻ വ്യോമാക്രമണത്തിന് തിരിച്ചടിയായി യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് (IRGC) വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.

യുഎഇ ലക്ഷ്യമിട്ട് വന്ന ഇറാന്റെ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെ പ്രതിരോധിക്കുന്നതായി യുഎഇ, ഖത്തർ പ്രതിരോധമന്ത്രാലയങ്ങൾ അറിയിച്ചു. ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്‌ദങ്ങൾ കേട്ടു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് മുകളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടാവുകയും മിസൈൽ പ്രതിരോധ അലർട്ടുകൾ മുഴങ്ങുകയും ചെയ്തു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎസ് നേവിയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനമായ ബഹ്റൈനിലും ആക്രമണ ഭീഷണിയെത്തുടർന്ന് വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് നിരവധി മിസൈലുകൾ വെടിവെച്ചിട്ടു. കുവൈറ്റിന് നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും പത്തോളം ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി കുവൈറ്റ് സൈന്യം അറിയിച്ചു.

അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് സഖ്യകക്ഷികളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ നീക്കം പശ്ചിമേഷ്യയെ പൂർണ്ണമായ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ആക്രമണത്തിന് താത്കാലിക വിരാമം; കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണത്തിൽ ഇറാനിൽ 14 പേർ കൊല്ലപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!