Monday, July 13, 2026
Home » കാനഡയിലെ ടൊറന്റോയിൽ ലാറ്റിൻ പ്രാദേശിക ഉത്സവത്തിനിടെ വെടിവെപ്പ്; 2 മരണം
കാനഡയിലെ ടൊറന്റോയിൽ ലാറ്റിൻ പ്രാദേശിക ഉത്സവത്തിനിടെ വെടിവെപ്പ്; 2 മരണം

കാനഡയിലെ ടൊറന്റോയിൽ ലാറ്റിൻ പ്രാദേശിക ഉത്സവത്തിനിടെ വെടിവെപ്പ്; 2 മരണം

by Editor

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ പ്രശസ്‌തമായ പ്രാദേശിക ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാനഡയിലെ ഏറ്റവും വലിയ ലാറ്റിൻ അമേരിക്കൻ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ ‘സാൽസ ഓൺ സെന്റ് ക്ലെയർ’ (Salsa on St. Clair) ഫെസ്റ്റിവലിനിടെയാണ് ഈ ദരുണ സംഭവം ഉണ്ടായത്.

വെടിവെപ്പ് നടക്കുമ്പോൾ കുട്ടികളും കുടുംബങ്ങളും അടക്കം പതിനായിരത്തിലധികം (ഏകദേശം 13,000) ആളുകൾ ഉത്സവത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വെടിയൊച്ച കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടിയത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വെടിവെയ്പ്പ് ആരംഭിച്ചയുടൻ തന്നെ പൊലീസും അടിയന്തര സേവനങ്ങളും പ്രദേശത്ത് എത്തിച്ചേർന്നു. പരിക്കേറ്റ 4 പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അക്രമിയെ കണ്ടെത്താൻ പൊലീസ് വിപുലമായ തിരച്ചിലാണ് നടത്തുന്നത്.

Send your news and Advertisements

You may also like

error: Content is protected !!