ആൻസി സാജൻ എഴുതിയ കവിതകളുടെ സമാഹാരം ‘ഭാനുമതി’ പ്രകാശിതമാകുന്നു. ഫെബ്രുവരി 28- ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം ബേക്കർ കോളജ് ഫോർ വിമൻ ഓഡിറ്റോറിയമാണ് വേദി. കാനഡയിൽ നിന്നുള്ള പ്രശസ്ത നോവലിസ്റ്റും കഥാകാരിയുമായ നിർമ്മല പുസ്തകം പ്രകാശനം ചെയ്യും. സ്വീകരിക്കുന്നത് ഡോ. ടീനു മിഷാൽ. കോളജ് പ്രിൻസിപ്പൽ ഡോ. മിനി ചാക്കോ സ്വാഗതം ആശംസിക്കും.
അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ പ്രൊഫസർ ഡോ. റോസമ്മ സോണി, മാതൃഭൂമി കോട്ടയം സീനിയർ റിപ്പോർട്ടർ രശ്മി രഘുനാഥ്, പുഷ്പമ്മ ചാണ്ടി (സൈക്കോളജിസ്റ്റ്), സാഹിത്യകാരി സിജിത അനിൽ, തുടങ്ങിയവർ ആശംസകളർപ്പിക്കും. ജെന്നി സാറാ പോൾ (അസിസ്റ്റന്റ്. പ്രൊഫ. മലയാള വിഭാഗം, സി.എം.എസ്സ് കോളജ്) പുസ്തക പരിചയം നടത്തും. മറുപടി, കൃതജ്ഞത – ആൻസി സാജൻ.
പ്രസാധകർ – മാക്ബത് പബ്ളിക്കേഷൻ & മീഡിയ , കോഴിക്കോട്.