Tuesday, June 9, 2026
Home » സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണ ടിയ്ക്ക് ഇ ഡി നോട്ടീസ്.
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണ ടിയ്ക്ക് ഇ ഡി നോട്ടീസ്.

by Editor

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ടി. വീണയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. ഇ.ഡി അന്വേഷണം തുടരുന്നതിനെതിരെ സിഎംആര്‍എല്‍ (CMRL) നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം.

ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. വീണയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇ ഡി ഡയറക്ടറായ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. വീണയ്‌ക്കെതിരെ അടക്കം കേസില്‍ ശേഖരിച്ച വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!