ജോധ്പുരിലെ എംബിബി എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ എംടെക് പരീക്ഷയ്ക്കിടെ മൊബൈൽ ഫോണിൽ കോപ്പിയടിച്ച വിദ്യാർത്ഥി, ഇന്‍വിജിലേറ്റർ അധ്യാപകനെ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു. ഈ സംഭവം ഘർ കെ കലേഷ് എന്ന എക്സ് ഹാൻഡിൽ വഴി പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയാകുന്നു.
മൊബൈൽ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിടിച്ചതിന്റെ പ്രതികാരമായാണ് അധ്യാപകനെ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാർത്ഥിക്കെതിരെ പോലിസ് കേസെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.
പരീക്ഷാ ഹാളുകളിൽ നിരന്തരമായി ഉണ്ടാകുന്ന നിയമലംഘനങ്ങളും അതിനെതിരെ കര്‍ശന നടപടി ആവശ്യമായ സാഹചര്യങ്ങളും ചർച്ചയാകുന്നു. ഈ സംഭവത്തിൽ അധ്യാപകന്റെ സുരക്ഷയെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ സിസ്റ്റം നിലനിർത്താനുള്ള ശ്രമങ്ങളെയും ചോദ്യം ചെയ്യപ്പെടുന്നു.
Kalesh b/w Student and Examiner during exam, Student got caught cheating during Exam, Jodhpur RJ
pic.twitter.com/QklA5IHdYR— Ghar Ke Kalesh (@gharkekalesh) January 15, 2025