വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ നാൽപ്പത്തിയാറുകാരിക്ക് ജീവൻ നഷ്ടമായി. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. ഇരുവരും ജോലിക്കായി പോകുകയായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളജിലെ ജീവനക്കാരിയാണ് ജെസ്സി. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരുക്കേറ്റു.
കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി പറഞ്ഞു. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞു. പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഫെൻസിംഗ് ഉൾപ്പെടെയുള്ള വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. ഈ മാസം 30-ന് വനം വകുപ്പ് മന്ത്രി , കൃഷിവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉന്നതലയോഗം വയനാട്ടിൽ ചേരുമെന്നും ആഷിഖ് അലി വ്യക്തമാക്കി.
നിലവിൽ പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി ടൗണിൽ നിന്ന് ചൂരൽമലയിലേക്കുള്ള എസ്റ്റേറ്റ് മേഖലയാണിത്. ഒരാഴ്ച മുൻപും ഫോറസ്റ്റ് ഓഫീസിന്റെ മുൻപിലൂടെ കാട്ടാന വന്നിട്ടും ഒരു നടപടി ഉണ്ടായില്ലെന്നും ഏകദേശം 11 ഓളം ആളുകളുടെ ജീവൻ കാട്ടാന ആക്രമണത്താൽ പൊളിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു.
കാട്ടാന ആക്രമണത്തിൽ രണ്ടാഴ്ചക്കുള്ളിൽ മാർഗ്ഗരേഖ തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ റിപ്പോർട്ടറിനോട് പറഞ്ഞു. കാട്ടാന ആക്രമണം സങ്കീർണ്ണമായ വിഷയമായി മാറി. എല്ലാവരുടെയും സഹകരണത്തോടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ ചർച്ച നാളെ വിളിച്ചിട്ടുണ്ടെന്നും അവരുടെ അഭിപ്രായം കൂടെ കേട്ട ശേഷം നയരൂപീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്തിൽ മേപ്പാടി ടൗണിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കാട്ടാന ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയണമെന്ന് ആവശ്യം. സ്ത്രീകൾ അടക്കം റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. മേപ്പാടി ടൗണിൽ വാഹനങ്ങൾ തടഞ്ഞും പ്രതിഷേക്കുകയാണ്

