Monday, May 25, 2026
Home » ആവേശമായി യു.ഡി.എഫ് വിജയാഘോഷം മെൽബണിൽ
ആവേശമായി യു.ഡി.എഫ് വിജയാഘോഷം മെൽബണിൽ

ആവേശമായി യു.ഡി.എഫ് വിജയാഘോഷം മെൽബണിൽ

by Editor

മെൽബൺ: പത്ത് വർഷത്തെ എൽ.ഡി.എഫ് ഗവൺമെൻ്റിൻ്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട്, കേരള സംസ്ഥാന ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചതിൻ്റെ വിജയാഘോഷം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് വിക്ടോറിയ കേരള ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെൽബണിൽ വർണ്ണാഭമായി കൊണ്ടാടി. മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെൻ്റ് അംഗവുമായ ശ്രീ. മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ചുനടന്ന സമ്മേളനം ഉത്ഘാടനം ചെയ്തു. 102 എം.എൽ.എമാരുമായി ഭരണം തിരിച്ചു പിടിച്ച ശ്രീ വി.ഡി സതീശൻ നേതൃത്വം കൊടുക്കുന്ന കേരള ഗവൺമെൻ്റിനെ ശ്രീ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ റോബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.ഒ.സി ഓസ്ട്രേലിയൻ പ്രസിഡൻ്റ് ശ്രീ മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ വാജിബ് അലി വിശിഷ്‌ഠാതിഥി ആയിരുന്നു. ചാലക്കുടി എം.എൽ.എ ശ്രീ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്‌ട്രേലിയൻ പ്രസിഡൻ്റ് ശ്രീ ജിജേഷ് പി.വിയും വിക്ടോറിയൻ പ്രസിഡൻ്റ് ശ്രീ റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കു വെച്ചു. ഐ.ഒ.സി രാജസ്ഥാൻ ചാപ്റ്റർ നാഷ്ണൽ പ്രസിഡൻ്റ് ശ്രീ രവി ശർമ്മ, പഞ്ചാബ് ചാപ്റ്റർ നാഷ്ണൽ പ്രസിഡൻ്റ് ശ്രീ സുഖ്‌വിന്ദർ സന്ധു, ഐ.ഒ.സി നാഷ്ണൽ ജനറൽ സെക്രട്ടറി ശ്രീ സോബൻ തോമസ്, സെക്രട്ടറി ശ്രീ ബിജു സ്‌കറിയാ, വൈസ് പ്രസിഡന്റ് ശ്രീ അഫ്സൽ അബ്ദുൽ ഖാദർ, ഫ്ലൈ വേൾഡ് മാനേജിങ് ഡയറക്ടർ ശ്രീ പ്രിൻസ് ജേക്കബ് എബ്രഹാം എന്നിവർ ആശംസകളറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ സ്വാഗതവും വുമൺസ് കോർഡിനേറ്റർ അനിഷ മാണി നന്ദിയും ആശംസിച്ചു.

വിക്ടോറിയ ജോയിൻ്റ് സെക്രട്ടറി ശ്രീ സോണീഷ് ബേബി ഇഞ്ചേനാനിയിലിൻ്റെയും വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിൻ്റെയും നേതൃത്വത്തിൽ വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവൺമെൻ്റിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യം വിളികൾ, സദസിനെ ആവേശഭരിതരാക്കി, പ്രവർത്തകരുടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനകാലഘട്ടത്തിന്റെ ഓർമ്മപുതുക്കൽ സമ്മാനിച്ചു.

കേരള ചാപ്റ്റർ വൈസ് പ്രസിഡൻ്റ് രാജി ഷാജു, പ്രോഗാം കോർഡിനേറ്റർ മനോജ് ഗുരുവായൂർ, ട്രെഷറർ ഇന്നസെൻ്റ് ജോർജ്, നാഷ്ണൽ ജനറൽ സെക്രട്ടറി ലിൻ്റോ ദേവസ്സി, വൈസ് പ്രസിഡൻ്റ് ഹിൻസോ തങ്കച്ചൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അലൻ എബ്രാഹം, ലിക്കു ജോസഫ്, ഷൈജു ദേവസ്സി, ഷാജി ഷാഹുൽ ഹമീദ്, പോളി ചിറമേൽ, ജിനു ജോസ്, സുൽജിത് മൂസൻ, ലിജോ കുടിലിൽ, ബെന്നി കൊച്ചുമുട്ടം, റോഷൻ തോട്ടപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വിജയാഘോഷ പരിപാടി ഇത്രയധികം വർണ്ണാഭമാക്കിത്തീർത്തത്. പോൾസ് ട്രാവൽസ്, ഫ്ലൈ വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഓസ്ലാൻഡ് പ്രോപ്പർട്ടി ഗ്രൂപ്പ് എന്നിവർ മുഖ്യ സ്പോണ്സർമാരായിരുന്നു.

ഷിനോയ് മഞ്ഞാങ്കൽ
ജനറൽ സെക്രട്ടറി
IOC വിക്ടോറിയ കേരളം ചാപ്റ്റർ.

Send your news and Advertisements

You may also like

error: Content is protected !!