Sunday, May 17, 2026
Home » സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി.
സൈബർ ലോകത്തെ ചതിക്കുഴികളുമായി 'അച്യുത അവതാരം'; ടീസർ റിലീസ് ആയി.

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി.

by Editor

കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. ചിത്രത്തിൻ്റെ ടീസർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ ടീസറിൽ നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ ത്രില്ലിങ് ഘടകങ്ങൾ ആണ് കാണാൻ കഴിയുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂൺ മാസത്തോടെ തിയേറ്ററുകളിൽ എത്തും. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു & നവീൻ, വി. എഫ്.എക്സ് & ഡിസൈൻസ്: ഐഡൻ്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ & അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!