Friday, May 22, 2026
Home » നടി സീമയ്ക്ക് ജന്മദിനം
നടി സീമയ്ക്ക് ജന്മദിനം

നടി സീമയ്ക്ക് ജന്മദിനം

by Editor

പ്രശസ്ത ചലച്ചിത്ര നടിയായ ശാന്തി എന്ന സീമ എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു. ഇവർ സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നർത്തകിയായി അറിയപ്പെട്ടു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം അവളുടെ രാവുകൾ ആയിരുന്നു. സംവിധായകൻ ഐ.വി. ശശിയായിരുന്നു സീമയുടെ ഭർത്താവ്. 2017-ൽ അദ്ദേഹം അന്തരിച്ചു.

1957 മേയ് 22-നാണ് സീമ ജനിച്ചത്. 12 വയസ്സു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഒരു നർത്തകിയായാണ് കലാ ജീവിതം ആരംഭിച്ചത്. 250-ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1984-ൽ – അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, 1985-ൽ അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി അംഗീകാരങ്ങൾ വേറെയും ലഭിച്ചു.

പ്രജാപതി, ഒളിമ്പ്യൻ അന്തോണി ആദം, കിളിച്ചുണ്ടൻ മാമ്പഴം, മഹായാനം ,പാദ മുദ്ര, വാർത്ത, ആൾക്കൂട്ടത്തിൽ തനിയെ, അവളുടെ രാവുകൾ, ലിസ, മനസ്സാ വാചാ കർമ്മണാ, അനുഭവങ്ങളെ നന്ദി, ഏഴാം കടലിനക്കരെ, ചാകര, മൂർഖൻ, മനുഷ്യമൃഗം, കരിമ്പന, അങ്ങാടി, അഹിംസ, തുഷാരം, ആരൂഢം, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, കരിമ്പിൻ പൂവിനക്കരെ, അതിരാത്രം, അനുബന്ധം, സന്ധ്യക്കെന്തിന് സിന്ദൂരം തുടങ്ങിയവ അവർ അഭിനയിച്ച ചിത്രങ്ങളിൽ ചിലത്.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിക്ക് ജന്മദിന ആശംസകകൾ!

Send your news and Advertisements

You may also like

error: Content is protected !!