Tuesday, May 5, 2026
Home » “ഗൂഗിൾ മമ്മിച്ചനും ഞാനും: ഒരു ഞായറാഴ്ച്ച യാത്രയുടെ കഥ”
“ഗൂഗിൾ മമ്മിച്ചനും ഞാനും: ഒരു ഞായറാഴ്ച്ച യാത്രയുടെ കഥ”

“ഗൂഗിൾ മമ്മിച്ചനും ഞാനും: ഒരു ഞായറാഴ്ച്ച യാത്രയുടെ കഥ”

by Editor

ഏതോ സാംസംഗ് ഫോണിന്റെ ബെല്ലടിയാണ് ആദ്യം സ്വപ്നത്തിലേക്ക് കയറിവന്നത്.
“ഥങ്കുരാനെ…” എന്നൊക്കെയായി ആരോ വിളിക്കുന്ന പോലെ തോന്നി.
പയ്യെ കണ്ണുതുറക്കാൻ ശ്രമിച്ചു… സ്ക്രീന്റെ നടുവിൽ നീല നിറത്തിൽ തെളിഞ്ഞത് 818-ൽ അവസാനിക്കുന്ന ഒരു നമ്പർ. പേര് ഇല്ല. ഭാഗ്യം. വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.

പക്ഷേ ഫോൺ എന്നൊന്നുണ്ടല്ലോ… അത് മനുഷ്യന്റെ ഉറക്കത്തെ ബഹുമാനിക്കില്ല.
വീണ്ടും മണിയടിച്ചു.
ഇപ്പോഴോ ചാടി എഴുന്നേറ്റ് അറ്റൻഡ് ചെയ്തു.
“എന്താ പരിപാടി… തൃശ്ശൂര്പോണ്ടേ?”
മറുതലക്കൽ നിന്ന് കേട്ടത് നല്ല പാലക്കാടൻ ശൈലി.

അത് കേട്ടതും ഇന്നലെ മമ്മിച്ചനോട് പറഞ്ഞ് ഏൽപ്പിച്ച യാത്രയുടെ കാര്യം തലച്ചോറിന്റെ “മെമ്മറി സ്ക്രീനിൽ” തെളിഞ്ഞു.
“ഒരു മുക്കാൽ മണിക്കൂറിൽ കുത്താമ്പുള്ളി റോഡ് തുടങ്ങുന്ന സ്ഥലത്തുള്ള എച്ച്പി പെട്രോൾ പമ്പിന് അടുത്ത് എത്താം… അവിടെ നിന്ന് ഒരുമിച്ച് പോകാം.”

ഉത്തരവ് കൃത്യം.
“നിന്നെ സഹയാത്രികനാക്കിയത്… നീ വണ്ടി ഓടിക്കണം, ഞാൻ കാഴ്ചകൾ കണ്ടു കമന്ററി പറയണം…”
എന്നുള്ളത് മനസ്സിൽ മാത്രം വെച്ചു. പുറത്തേക്ക് പറഞ്ഞില്ല.
പാതി മയക്കത്തിൽ “ഹും…” എന്ന് സമ്മതം.

അമ്മ കേട്ടുകാണും എന്റെ സംഭാഷണം.
“ആ കുട്ടി ഇപ്പൊ അവിടെ എത്തും… എന്തെങ്കിലും കഴിച്ച് വേഗം പോ…”
പറഞ്ഞത് കേൾക്കണം എന്ന സ്വഭാവം എനിക്കൊന്നും പണ്ടേ ഇല്ല.

അതിന്നിടയിൽ അമ്മയ്ക്ക് ചക്ക ഓർമ്മ വന്നു.
“ഇത് കഴിച്ചിട്ട് പോ…”
ചക്ക കഴിച്ചുകൊണ്ടിരിക്കുമ്പോഴേക്കും വീണ്ടും ഫോൺ.
“ഞാൻ പട്ടിപ്പറമ്പ് എത്തി… പത്ത് മിനിറ്റ് കൊണ്ട് അവിടെ എത്തും…” – മമ്മിച്ചൻ.

അത് കേട്ടതും പിന്നെ ഒന്നും നോക്കിയില്ല.
“പ്രിയമുള്ളവരും കൗട്ടുകാരും നല്ലത്” എന്ന് പറഞ്ഞ് അതേ വേഷത്തിൽ റെഡി. പെങ്ങളുടെ കാർ എടുത്ത് പമ്പിലേക്ക്.

യാത്രയുടെ തുടക്കം തന്നെ ഒരു നാടകീയതയോടെ.
“സാരഥി നീ തന്നെ… വയ്യെങ്കിൽ പറയൂ ഞാൻ ഓടിക്കാം…” – മമ്മിച്ചൻ.
ഞാൻ തലകുലുക്കി.
“അപ്പോ ഇന്നത്തെ ഗൂഗിൾ അമ്മാവൻ നീയാണ് മമ്മിച്ചാ…”

“ആദ്യം എവിടേക്കാ?”
“തൃശ്ശൂർ അക്കാദമി.”
“ന്നാ നമ്മുക്ക് പുതിയ കാലത്തിലും ടെ പൂവാം…”
“ഓ… ന്നാ പൂവലെ…”

വില്വാമലയിലെ നെയ്ത്തു ഗ്രാമം… ചീരകുഴിപ്പുഴയ്ക്ക് മുകളിലൂടെ പുതിയ പാലം…

ആദ്യ യാത്ര.
“അവിടെ മായന്നൂരാണ്… എന്റെ അമ്മയുടെ തറവാട്…” ഞാൻ പറഞ്ഞു.
മമ്മിച്ചൻ meanwhile full “running commentary mode”.
“ഇടത് വശത്ത് കാണുന്നത് പ്രകൃതി… വലത് വശത്ത് അതിലും സുന്ദരം…”

കൊണ്ടാഴി എത്തി.
“ഇവിടുത്തെ പ്രൈമറി ഹെൽത്ത് സെന്റർ…”
“ഞാൻ തിരുപ്പിറവി കൊണ്ട സ്ഥലം…”
ഒരുവിധം അഭിമാനം തന്നെ.

ആ ഭൂമിയോടുള്ള എന്റെ ഇഷ്ടത്തിന് പിന്നിൽ കാരണവും അത് തന്നെയാകാം.

“ഇനി കായാമ്പൂ കാട്ടിലേക്ക് കയറും…” – ഗൂഗിൾ മമ്മിച്ചൻ.
“നാവിഗേറ്റർ മമ്മിച്ചാ… കാട്ടുപന്നി, മാൻ, ആന… എന്തെങ്കിലും കണ്ടാൽ എന്നെയും വണ്ടിയെയും അലർട്ട് ആക്കണം…” ഞാൻ ഉത്തരവ് പുറപ്പെടുവിച്ചു.

ഉച്ച ചൂട് കയറി.
“ചേലക്കരക്കും വടക്കാഞ്ചേരിക്കും ഇടയിൽ എവിടെയെങ്കിലും കരിക്ക് കണ്ടാൽ വണ്ടി നിർത്തണം…”
“ഓ ആയിക്കോട്ടെ…” – ഗൂഗിൾ മമ്മിച്ചൻ.

ഇങ്ങനെ പറഞ്ഞ് പറഞ്ഞ് അക്കാദമി മുറ്റത്ത് എത്തി.
അപ്പോഴാണ് realization: “കരിക്ക് വെള്ളം കുടിക്കാൻ മറന്നല്ലോ…”

“ഇവിടെ ആരെ കാണാനാ? ഇന്നല്ലേ ഞായറാഴ്ച്ച… പരിപാടി ഒന്നുമുണ്ടാവില്ല…” – മമ്മിച്ചൻ.
പതുക്കെ വണ്ടി പാർക്ക് ചെയ്തു. ഇറങ്ങി.
ഒരു ചെറിയ സ്ട്രെച്ചിംഗ്.
അതിനുശേഷം ഏറ്റവും പ്രധാനപ്പെട്ട പരിപാടി: “ടാങ്ക് ശൂന്യമാക്കൽ…”
കൈയും മുഖവും കഴുകിയപ്പോൾ energy boost!

“ചായ കുടിച്ചിട്ട് മാതൃഭൂമി ബുക്ക്സിലേക്ക് പോകാം…” ഞാൻ പറഞ്ഞു.
“വിപഞ്ചികയ്ക്ക് പുസ്തകങ്ങൾ വാങ്ങണം… വി.കെ. ശ്രീരാമേട്ടന് സമ്മാനം… സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘മാതംഗലീല’… പിന്നെ ഭാനുമതി ടീച്ചറിനെ കുറിച്ചുള്ള പുസ്തകം…”
“ആരാ അത്?” – മമ്മിച്ചൻ.
“ഇപ്പൊ പറയും…”
ഓട്ടോ പിടിച്ചു.

“എവിടേ?”
“മാതൃഭൂമി…”
“ഓഫീസിലേക്കോ കടയിലേക്കോ?”
“സോറി… കടയിലേക്ക്…”

പുസ്തകങ്ങൾ വാങ്ങി.
സമ്മാനം പൊതിഞ്ഞു.
വിപിൻ സെക്യൂരിറ്റിക്ക് ഏൽപ്പിച്ചു.

അടുത്ത ലക്ഷ്യം: ഗണേഷ് ഏട്ടന്റെ വീട്.
ലൊക്കേഷൻ ready.
“ദേവീക്ഷേത്രം എത്തിയാൽ വിളിക്കൂ…” – അദ്ദേഹം.
അവിടെ എത്തിയപ്പോൾ വിളിച്ചു.
അദ്ദേഹം നേരിട്ട് കാറിനടുത്തേക്ക്.

“ആദ്യം ടീച്ചറെ കാണാം…”
*ഭാനുമതി ടീച്ചറും AMHAയും*

അവിടെ എത്തിയത് ഒരു സാധാരണ സന്ദർശനം മാത്രമല്ലായിരുന്നു.
ഭാനുമതി ടീച്ചർ—ഒരു പേര് മാത്രമല്ല, ഒരു സമർപ്പിത ജീവിതം.
AMHA Autism Centre—ഓട്ടിസം ഉള്ള കുട്ടികൾക്കായി ഒരു പ്രതീക്ഷയുടെ ഇടം.
* Occupational Therapy
* Speech Therapy
* Special Education

ഇവ വെറും സേവനങ്ങൾ അല്ല… ഓരോ കുട്ടിയുടെയും ലോകം തുറക്കാനുള്ള വാതിലുകൾ.
മമ്മിച്ചൻ പതിവുപോലെ വാചാലനായി.
പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചു.
ആവേശത്തോടെ കേട്ടു.

സമയക്കുറവ്… പക്ഷേ മനസ്സിൽ ഒരു വാഗ്ദാനം:
“ഇവിടെ വീണ്ടും വരണം… കൂടുതൽ ആളുകളുമായി…”

അടുത്ത സ്റ്റോപ്പ്: ഗണേഷ് ഏട്ടന്റെ വീട്.
വിനി ചേച്ചി വീട്ടിൽ ഇല്ല.
പക്ഷേ സംഭാഷണം നിറഞ്ഞു.
“ഈ ലോകത്തെ നയിക്കുന്നത് നാടകമാണ്…” – ഗണേഷ് ഏട്ടൻ.
അവരുടെ ആശയങ്ങൾ… ജീവിതം…
മമ്മിച്ചൻ മുഴുവൻ absorb mode.

സന്ധ്യയായി.
വടക്കാഞ്ചേരി എത്തുന്നതിന് മുമ്പ്:
“പോറോട്ടയും ബീഫും വേണം…”
കടയിൽ കയറിയപ്പോൾ മനസ്സിലായി—
ഗൾഫ് യുദ്ധം വരെ കേരളത്തിലെ ചായക്കടയിൽ ചര്‍ച്ചയായി മാറുന്നുവെന്ന്!

തിരിച്ചുള്ള യാത്രയിൽ മമ്മിച്ചൻ ശാന്തമായില്ല.
പുതിയ ആളുകൾ… പുതിയ അനുഭവങ്ങൾ…
അതിന് കാരണമായ എന്നെ കുറിച്ചും…
വളരെ സംസാരിച്ചു.

വില്വാമലയിൽ എത്തി.
സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു ശീലം പാനീയം.
“വീണ്ടും കാണാം…”

ഞാൻ പാലക്കാട്—പെങ്ങളുടെ വീട്ടിലേക്ക്.
മമ്മിച്ചൻ—പഴമ്പാലക്കോട്.
ഒരു സാധാരണ ഞായറാഴ്ച്ച…
പക്ഷേ ഓർമ്മയിൽ നിൽക്കുന്ന ഒരു യാത്ര.

കാഴ്ചകൾ മാത്രമല്ല…
മനുഷ്യരും… കഥകളും… ബന്ധങ്ങളും…

അതാണ് ഈ യാത്രയുടെ യഥാർത്ഥ ലക്ഷ്യം.

ഉണ്ണി സാൻ

Send your news and Advertisements

You may also like

error: Content is protected !!