Wednesday, June 10, 2026
Home » നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു.
നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു.

നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു.

by Editor

ഹരിയാന: നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഗാസിയാബാദിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്ത്യവിശ്രമ ചടങ്ങുകൾ ഗാസിയാബാദിൽ നടന്നു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിനിയായ ദിവ്യാങ്ക, അമ്പതിലധികം ഗാനങ്ങളിലും നിരവധി വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. ടിക്ടോക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് താരം പ്രശസ്തിയിലേക്ക് ഉയർന്നത്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ചൊവ്വാഴ്ച രാത്രി ദിവ്യാങ്കയുടെ ആരോഗ്യനില വഷളായിരുന്നു. പിന്നാലെ പിന്നാലെ ബന്ധുക്കൾ ദിവ്യാങ്കയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 50-തിലധികം ഹരിയാൻവി ഗാനങ്ങളിൽ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മസൂം ശർമയുമായുള്ള കൂട്ടുകെട്ടുകൾ ഏറെ പ്രശംസ നേടിയിരുന്നു. സമൂഹ മാധ്യമത്തിൽ 1.3 മില്യൻ ഫോളോവേഴ്സുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!