മെൽബൺ: അനുഗ്രഹീത കലാകാരൻ, നിലപാടുകളുടെ രാജകുമാരൻ, ഞാനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗ്ഗ പ്രതിഭ, നാഷ്ണൽ അവാർഡ് ജേതാവ് സലിം കുമാറിൻ്റെ അകാല വിയോഗത്തിൽ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ സ്‌റ്റേറ്റ് കമ്മിറ്റി അനുശോചനമറിയിച്ചു.
സലിം കുമാറിൻ്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഘലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അദ്ധ്യക്ഷതവഹിച്ച വിക്ടോറിയാ സ്‌റ്റേറ്റ് പ്രസിഡൻ്റ് റോബിൻ ജോസഫ് അറിയിച്ചു. കോൺഗ്രസ്സ് സർക്കാർ കേരളത്തിൽ തിരിച്ചു വരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡൻ്റ് ജിജേഷ് പി.വി അനുസ്‌മരിച്ചു.
വിക്ടോറിയാ സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡൻ്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെൻ്റ് ജോർജ്, ജോയിൻ്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസ്സി തുടങ്ങിയവർ പ്രസംഗിച്ചു.

