Thursday, August 6, 2026
Home » ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിൽ തിരുനാൾ ആഘോഷിച്ചു.
ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിൽ തിരുനാൾ ആഘോഷിച്ചു.

ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിൽ തിരുനാൾ ആഘോഷിച്ചു.

by Editor

ഡാർവിൻ: ഡാർവിൻ സെൻ്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്‌ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24 മുതൽ 26 വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറു കണക്കിന് വിശ്വസികൾ പങ്കെടുത്തു. ഇരുപത്തിനാലാം തീയതി വെള്ളിയാഴ്‌ച ഡാർവിൻ രൂപതാ മെത്രാൻ ബിഷപ്പ് ചാൾസ് ഗൗച്ചി കൊടിയേറ്റി ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്‌ച രാവിലെ 9 30ന് വിശുദ്ധ കുർബാന നടന്നു. വൈകിട്ട് നടന്ന ENKHANIYA -2026 സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ്പ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.

മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ  വര്ഗീസ് വാവോലി, ഫാ ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു, തുടർന്ന് സൺഡേ സ്കൂ‌ൾ വിദ്യാർഥികളുടെയും ഇടവകങ്ങളുടെയും വിവിധ കലാപരിപാടികൾ നടന്നു. 26 തീയതി ഞായറാഴ്‌ച തിരുനാൾ ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ഫാ. വർഗീസ് വാവോലി മുഖ്യ കർമ്മികത്വം വഹിച്ചു. സ്വർണകുരിശുകളും മുത്തുകുടകളുമായി നൂറുകണക്കിന് വിശ്വാസികൾ അണി ചേർന്ന വര്‌ണാഭമായ തിരുനാൾ പ്രദക്ഷിണം, കാർഷിക വിഭവങ്ങളുടെ ലേലം, സ്നേഹവിരുന്നു എന്നിവ നടന്നു. കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവർ നേതൃത്വം നൽകി.

Send your news and Advertisements

You may also like

error: Content is protected !!