വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് ഉണ്ടായതായും സുരക്ഷാസേനയുടെ തിരിച്ചടിയിൽ അക്രമി കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ ആ സമയത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു എന്ന് വാർത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്‌തു.
വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റിലെയും പെൻസിൽവാനിയ അവന്യൂവിലെയും സുരക്ഷാ ചെക്ക്‌പോയിന്റിലേക്ക് ഒരു വ്യക്തി നടന്നു വരികയും, പെട്ടെന്ന് ബാഗിൽ നിന്ന് തോക്കെടുത്ത് അവിടെയുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നുഎന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രത്യാക്രമണം നടത്തുകയും അക്രമിയെ വെടിവച്ചിടുകയും ചെയ്തു. അക്രമി പിന്നീട് മരണപ്പെട്ടതായി ഫെഡറൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വെടിയൊച്ച കേട്ട ഉടൻ തന്നെ വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും മറ്റ് ജീവനക്കാരെയും സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് മാറ്റി. തുടർന്ന് വൈറ്റ് ഹൗസ് ലോക്ക്ഡൗൺ ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ലോക്ക്ഡൗൺ പിൻവലിച്ചു.
ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും അല്ലെങ്കിൽ ഇറാന് മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം: ട്രംപ്

