മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ഇരിക്കൂർ MLAയും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ വിദേശകാര്യ സെക്രട്ടറിയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ ശ്രീ സജീവ് ജോസഫ് എം എൽ എ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 14-ന് മെൽബണിലെത്തുന്ന സജീവ് ജോസഫ് എം എൽ എയ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി, IOC ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ഹിന്സോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്റോ ദേവസ്സി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
ഓഗസ്റ്റ് 15-ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 16-ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
ഓഗസ്റ്റ് 17-ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 19-ന് സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന ‘Meet & Greet’ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഇതോടൊപ്പം ഡാർവിൻ, ആലീസ് സ്പ്രിങ്‌സ്, പെർത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
സ്നേഹപൂർവ്വം,
ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ
IOC വിക്ടോറിയ സ്റ്റേറ്റ്
ജനറൽ സെക്രട്ടറി.

