Saturday, May 9, 2026
Home » കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു.

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു.

by Editor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ കിഫ്ബി സിഇഒ സ്ഥാനം കെ.എം. എബ്രഹാം രാജിവെച്ചു. അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് പകരം ചുമതല. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ നിയമനം നടന്ന ഉദ്യോഗസഥരെല്ലാംം രാജിവെച്ച് ഒഴിയുന്ന നടപടികളിലേക്ക് കടക്കുകയാണ്. അതിൻ്റെ ഭാഗമാണ് കെ.എം. എബ്രഹാമിന്റെ രാജിയും. കിഫ്‌ബി അഡീഷണൽ സി ഇ ഒ മിനി ആന്റണിക്ക് ചുമതല കൈമാറി.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് അടക്കമുള്ള ഉദ്യോഗസ്ഥര്‍ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ഭരണം ഉറപ്പിക്കാന്‍ പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു എന്ന് വിമർശനം ഉയർന്നിരുന്നു.

കെഎം എബ്രഹാം പടിയിറങ്ങിയതോടെ കിഫ്ബി പ്രവര്‍ത്തനം ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്നത് ചോദ്യ ചിഹ്നമാണ്. കഴിഞ്ഞ സർക്കാരിന്റെ ഒട്ടുമിക്ക പദ്ധതികൾക്കും നേതൃത്വം നൽകിയത് കിഫ്ബിയായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!