Wednesday, May 6, 2026
Home » ദാസനും വിജയനും മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 39 വർഷം
ദാസനും വിജയനും മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 39 വർഷം

ദാസനും വിജയനും മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 39 വർഷം

വിജയൻ ന്യൂസ് പ്രിന്റ് നഗർ

by Editor

എടാ ദാസാ …..എന്താടാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തെ …
ഇത്തിരി കടലപ്പിണ്ണാക്ക്, സ്വൽപ്പം തവിടും അല്പം പരുത്തിക്കുരുവും.. വെള്ളത്തിൽകലക്കികൊടുക്ക്വാ… അത്രേം മതി. പാല് ചറ പറാന്നിങ്ങ് പോരും ….!

കാലിഫോർണിയാക്ക് പൊകുന്ന ഉരുവാ, നിങ്ങൾക്ക് വേണ്ടിയാ ഇത് ദുബായ് വഴിയാക്കിയത് ….
അസ്സലാമു അലൈക്കും.. വ.. അലൈക്കും.. ഉസ്സലാം…
ഇത്രേം മതി….. നിങ്ങൾ രക്ഷപെടാൻ …!

ഈ കമ്പനി മുടിഞ്ഞ് കുത്തുപാളയെടുത്ത് നശിച്ചു നാറാണക്കല്ലെടുത്ത് പോകത്തേയുള്ളൂ.

“ഒരു ദിവസം ഷേവ് ചെയ്യാതിരുന്നാൽ ഇത്രയും താടി വരുമോ?
വരും സർ…

മലയാള സിനിമയ്ക്ക് എത്രയൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും, ആസ്വാദനത്തിന് ഒരു Benchmark സൃഷ്ടിക്കുമ്പോഴും ആ അളവുകോലുകളെ മറികടന്ന് മലയാളികൾ ഇന്നും ആസ്വദിക്കുന്നതാണ് മുകളിൽ സൂചിപ്പിച്ച ഡയലോഗുകളും ആ രംഗങ്ങളും.
മോഹൻലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ചു എന്നുമാത്രമല്ല ഇതിലെ വേഷങ്ങൾ ചെയ്ത എല്ലാവരും ചിത്രത്തിൻ്റെ വിജയശില്പികളായി.

ഗഫൂർക്കാ ദോസ്തും, പവനായി ശവമായി എന്നു വേണ്ട, ശ്രീനിവാസൻ്റെ തൂലിയിൽ പിറന്ന രസകരമായ കഥ. സത്യൻ അന്തിക്കാടിൻ്റെ മനോഹരമായ ആവിഷ്ക്കാരവും

കേരളത്തിലെ തൊഴിലില്ലായ്മ നർമ്മത്തിലുടെ ആവിഷ്കരിച്ച സൂപ്പർഹിറ്റ് ചിത്രം – നാടോടിക്കാറ്റ് ….
ദാസനും വിജയനും …..

ആരാണ് ഈ കഥാപാത്രങ്ങളെ മറക്കുക. ഈ പേരുകൾ കേട്ടാൽ മതി മനസ്സിൽ നാടോടിക്കാറ്റ് എന്ന ചിത്രം
ഓർമ്മയിൽ വരാൻ ….. മുകളിൽപ്പറഞ്ഞ രസകരമായ നിരവധി സംഭാഷണങ്ങൾകൊണ്ടും നിരവധി രംഗങ്ങൾ കൊണ്ടും ഇന്നും മലയാളികളോടൊപ്പം സഞ്ചരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം.

സത്യൻ അന്തിക്കാട് ഈ ചിത്രം സമ്മാനിച്ചത് 39 വർഷം മുൻപ് ഇതേ ദിവസം…. 1987 മേയ് 6..

ഒരുസാധാരണക്കാരന്റെ പ്രശ്നങ്ങൾ …! അത് ഓരോരുത്തരുടേയും പ്രശ്നങ്ങളായി ഏറ്റെടുക്കുന്നു എന്നുള്ളതാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ വിജയരഹസ്യം.

39 വർഷം തികയുമ്പോഴും ഈ ചിത്രത്തെ ഓർക്കുമ്പോൾ ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിലേക്കോടിയെത്തുന്നു എന്നുള്ളതും ഈ ചിത്രത്തിന്റെ പ്രത്യേകതയായി നാം കാണേണ്ടതാണ് …..

മോഹൻലാലിന്റെ ദാസൻ, ശ്രീനിവാസന്റെ വിജയൻ, ശോഭനയുടെ രാധ, തിലകന്റെ അനന്തൻ നമ്പ്യാർ, മാമൂക്കോയയുടെ ഗഫൂർ, ക്യാപ്റ്റൻ രാജുവിന്റെ പവനായി, ടി.പി.മാധവന്റെ എം.ഡി, വീട്ടുകാരനായ ശങ്കരാടി – എന്തിനേറെ അതിഥി വേഷം ചെയ്ത എം.ജി. സോമനും ഐ.വി. ശശിയും സീമയും പോലും ഓർമ്മയിൽ നിൽക്കുന്നവ. അതേ …… നിത്യഹരിത കഥാപാത്രങ്ങൾ !

തീർന്നില്ല.. യൂസഫി കേച്ചേരി- ശ്യാം തീർത്ത രണ്ടു ഗാനങ്ങളും..
കരകാണാക്കടലലമേലെ മോഹപ്പൂങ്കുരുവിപറന്നേ
അറബിപ്പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
ഇളം തെന്നൽ ഈണം പാടി വാ…

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ
അരുമ സഖി തൻ അധര കാന്തിയോ…

ഇത്തരം കുറെ ചിത്രങ്ങളാണ് മോഹൻലാലിനെ കുടുംബ സദസ്സുകൾ ഏറ്റെടുത്തതും.

വിജയൻ ന്യൂസ്പ്രിൻ്റ് നനഗർ

Send your news and Advertisements

You may also like

error: Content is protected !!