Wednesday, August 5, 2026
Home » ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന ഗ്രൂപ്പുകൾ.

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന ഗ്രൂപ്പുകൾ.

by Editor

ക്വെറ്റ: പാക്കിസ്ഥാനിൽ നിന്നും വേറിട്ട് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ‘ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം രൂപീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് വിമോചന സംഘടനകൾ രംഗത്തെത്തി. 1947 ഓഗസ്റ്റ് 11-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ചരിത്രത്തെ അടിസ്ഥാനമാക്കി, എല്ലാ വർഷവും ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനമായി ആചരിക്കുമെന്ന് ബലൂചിസ്ഥാൻ വിമോചന സംഘടനകളും ദേശീയ നേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന ഈ സംഘടന, ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി ഔദ്യോഗികമായി അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ബലൂചിസ്ഥാൻ (കല്യാത് സ്റ്റേറ്റ്) ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ദിവസമാണ് 1947 ഓഗസ്റ്റ് 11. എന്നാൽ 1948 മാർച്ച് 27-ന് പാക്കിസ്ഥാൻ സൈന്യം ബലൂചിസ്ഥാനെ തങ്ങളുടെ രാജ്യത്തോട് നിർബന്ധപൂർവ്വം ചേർത്തുവെന്ന് ബലൂച് സംഘടനകൾ ആരോപിക്കുന്നു. അതിന് ശേഷമുള്ള കാലം മുതൽ ബലൂചിസ്ഥാൻ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള പ്രക്ഷോഭം തുടരുകയാണെന്നും വിവിധ വിമോചന സംഘടനകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറയുന്നു. സമീപകാലത്ത് ബലൂചിസ്ഥാൻ ഇനി സ്വതന്ത്ര രാഷ്‌ട്രമായി പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള ബലൂച് ജനതയോട് ഓഗസ്റ്റ് 11 ദേശീയ ഐക്യത്തോടെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വീടുകളിലും പൊതുസ്ഥലങ്ങളിലും ബലൂചിസ്ഥാൻ ദേശീയ പതാക ഉയർത്താൻ പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യ, യുണൈറ്റഡ് നേഷൻസ് (UN) ഉൾപ്പെടെയുള്ള ആഗോള ശക്തികൾ തങ്ങൾക്ക് നയതന്ത്ര അംഗീകാരം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.

സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’; പാക്ക് അധിനിവേശ കശ്മീരിൽ വീണ്ടും സംഘർഷം, സുരക്ഷാസേന 9 പേരെ വധിച്ചു.

ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?

Send your news and Advertisements

You may also like

error: Content is protected !!