Saturday, August 8, 2026
Home » കൈരളി ഓണം: ബ്രിസ്ബേൻ മലയാളികൾ ആവേശതിമിർപ്പിൽ
കൈരളി ഓണം: ബ്രിസ്ബേൻ മലയാളികൾ ആവേശതിമിർപ്പിൽ

കൈരളി ഓണം: ബ്രിസ്ബേൻ മലയാളികൾ ആവേശതിമിർപ്പിൽ

by Editor

ബ്രിസ്ബേൻ: ഗതകാല സ്മരണകളിലേക്ക് മലയാളി മനസ്സിനെ കൈപിടിച്ച് കൊണ്ടുപോകുവാൻ മാവേലി തമ്പുരാൻ എത്തുന്ന ചിങ്ങപ്പുലരികൾ, പ്രവാസിമലയാളി സമൂഹത്തിന് ആഘോഷവും അതിലുപരി ഒത്തൊരുമയുടെയും സഹോദര്യത്തിന്റെയും ദിനങ്ങളാണ്. കൈരളി ബ്രിസ്ബേൻ ഒരുക്കുന്ന ഓണാഘോഷം, ‘ഓളവും മേളവും‘ ഓഗസ്റ്റ് മാസം 22 -ാം തീയതി ശനിയാഴ്ച ഫോറസ്റ്റ് ലേക്കിൽ ഉള്ള ലൈറ്റ്ഹൗസ് കമ്മ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷത്തിന് മോടികൂട്ടാൻ വിവിധ കലാപ്രകടനങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും , ഫാമിലി ഫൺ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. ബ്രിസ്ബേൻ മലയാളികൾക്ക് ഓണഘോഷത്തിന്റെ നവ്യാനുഭവങ്ങൾ പകരുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് തോമസ് കാച്ചപ്പിള്ളി (0401 977 753), സെക്രട്ടറി ജിജോ ജോർജ് (0447 798 677), ട്രഷറർ മഹേഷ് സ്കറിയ (0404 186 469) എന്നിവർ അറിയിച്ചു.
ജോബിൻ ജോയ്

Send your news and Advertisements

You may also like

error: Content is protected !!