ചായക്കടയുടെ മുന്നിൽ ടിവിയിൽ ന്യൂസ് ഓടുന്നു. അപ്പുക്കുട്ടനും കുട്ടപ്പായും ചായ കുടിച്ചുകൊണ്ട് ജന്തർ മന്തറിലെ സമരം കാണുകയാണ്.
“എടാ, വല്യ ബഹളമാണല്ലോ ഇത്,” കുട്ടപ്പായി പറഞ്ഞു;
ബാനർ, പോസ്റ്റർ, മുദ്രാവാക്യം — എല്ലാം റെഡി. പക്ഷെ “പിന്നിലെ രഹസ്യം പരസ്യമാണല്ലോ “
അപ്പുക്കട്ടൻ അതാരാ — അതേ പഴയ കുടുംബപ്പേര് തന്നെ. ക്യാമറ ഓണായപ്പോൾ ജനിച്ച സമരം, പാർട്ടി അടുക്കളയിൽ വേവിച്ച കറി — ഫോട്ടോക്ക് കളർ വരാൻ കുറച്ച് മഞ്ഞളും ചേർത്തിട്ടുണ്ട്. ക്യാമറ ഓഫായാൽ ഇവര് സ്ഥലം വിടും, അടുത്ത സീസൺ വരെ.
“ദേ കേട്ടോ, അവിടെ ഒരു ബംഗ്ലാദേശ് പതാകയും കണ്ടെന്നാ പറയുന്നേ!”
കുട്ടപ്പായി ഞെട്ടലോടെ ചോദിച്ചു – ജനാധിപത്യ സമരമോ അതോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലോ എന്ന് സംശയമായി തുടങ്ങി, അപ്പുകുട്ടാ അടുത്ത പ്രാവശ്യം ഒരു പാസ്പോർട്ട് കൗണ്ടറും വെക്കണം സാർ, സൗകര്യത്തിന്. ഭക്ഷണത്തിന് സ്പോൺസർമാരും ഉള്ളത് കൊണ്ട് — ബിരിയാണിയും വെള്ളവും ഫ്രീ.
കുട്ടപ്പായി: അപ്പു അളിയാ നമ്മക്കും ഒന്ന് ജനതർ മന്തർ വരെ പോയാലോ സീസൺ II വരുന്നുണ്ട്എട്ടോ
അപ്പുകുട്ടൻ: എന്തൊരു പകയനാടാ നീ ബിരിയാണിക്ക് വേണ്ടി രാജ്യത്തെ ഒറ്റുന്നോ
കുട്ടപ്പായി: അയ്യയോ അളിയാ അങ്ങനെ ഒന്നും പറയല്ലേ.
അപ്പോൾ ഇത് സമരമല്ല, ഒരു കാറ്ററിംഗ് ഇവന്റാണ്. “ജനകീയ രോഷം — ബിരിയാണി സഹിതം” എന്നൊരു ബോർഡ് കൂടി വെച്ചാൽ നന്നായിരുന്നു എന്ന് അപ്പുക്കുട്ടൻ കമന്റടിച്ചു.
ഒരു തീവ്രവാദിയെ വിട്ടയക്കണം എന്നൊരു ആവശ്യം ഉണ്ടായിരുന്നത്രെ ചായ ഗ്ലാസ് താഴെ വെച്ചു കുട്ടപ്പായി “ഇത് സമരമൊന്നും അല്ലെടെ, ഒരു “വൈൽഡ് കാർഡ് എൻട്രി” ഉള്ള റിയാലിറ്റി ഷോ ആയിരിക്കും നിനക്കുതെറ്റിയത”.
ആരെങ്കിലും സ്ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കിയോ എന്ന് ചോദിച്ചാൽ നമ്മുടെ genz ക്ക് കാര്യങ്ങൾ ബോധ്യപ്പെടും. സ്ക്രിപ്റ്റിനു പുറത്തുള്ള ചോദ്യങ്ങൾക്ക് ഈ സെറ്റിൽ സ്ഥാനമില്ല.
മുദ്രാവാക്യം ഒരെണ്ണം മാത്രമേ ഉള്ളൂ — “എന്തൊക്കെ പറഞ്ഞാലും മുഖ്യ “മന്ത്രി” രാജിവെക്കണം.” യുക്തി വേണ്ട, തെളിവ് വേണ്ട. ഒറ്റ ലൈൻ ആവർത്തിച്ചാൽ മതി, സദസ്സ് കയ്യടിക്കും. പോലീസ് അടിച്ചമർത്തുന്നു, സർക്കാർ ജനാധിപത്യം ഞെരിക്കുന്നു — ക്യാമറ ആ ഭാഗത്തേക്ക് തിരിഞ്ഞാൽ ഡയലോഗ് ഒന്നാന്തരം.
ടിവി ചാനൽ മാറി ജാർഖണ്ഡിലേക്ക് പോയപ്പോൾ അപ്പുക്കുട്ടനും കുട്ടപ്പായിയും ഒന്ന് നിശബ്ദരായി.
കുട്ടപ്പായി ദേ നോക്കെടാ ദ അവിടെ ദെവിടെ ദോണ്ട് അങ്ങ് ജാർഖണ്ടിൽ.
അവിടെ വിദ്യാർത്ഥികൾ സമരം ചെയ്യുന്നു — ജോലിയില്ല, പരീക്ഷക്ക് ക്രമക്കേട്, ഹോസ്റ്റലിൽ വെള്ളമില്ല. യഥാർത്ഥ പ്രശ്നങ്ങളാണ്. പക്ഷേ അവിടെ ഭരണം നുമ്മ കക്ഷി ത. അതുകൊണ്ട് നേതാവ് വരും, കൈ ഉയർത്തും, “ഞങ്ങൾ കൂടെയുണ്ട്” എന്ന് പറയും, ഒരു സെൽഫി എടുക്കും, തിരിച്ചു വിമാനത്താവളത്തിലേക്ക് പോകും. “എന്റെ വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം” എന്ന മട്ടാണ് പോക്കും വരവും — വീടും കാര്യവും വേറെ, വിദ്യാർത്ഥികളുടെ പ്രശ്നം വേറെ.
“അപ്പോ മന്തർ ജന്ദരിൽ ‘രാജി വെക്കണം’ എന്ന് അലറിയവർ, സ്വന്തം പാർട്ടിയുടെ മന്ത്രിമാമ്മനോട് ജാർഖണ്ഡിൽ അതേ വാക്ക് പറയുമോ?” കുട്ടപ്പായി പറഞ്ഞു;
ഡാ മന്തർ ജന്ദർ അല്ലടാ ജന്തർ മന്തർ.
പൊട്ടാശാനേ നാറ്റിക്കരുത് ഒരു ചെറിയ നാക്ക് പിഴ
“ഇല്ല മോനേ! മന്ത്രിയും തന്ത്രിയും ഒന്നും നുമ്മ ഭരിക്കുമ്പോൾ രാജിവയ്‌പിക്കില്ല അപ്പുക്കുട്ടൻ പറഞ്ഞു. അവിടെ പോലീസ് നടപടിയെടുത്താൽ അതിനെ “ക്രമസമാധാനം” എന്നു വിളിക്കും. ജന്തർ മന്തറിൽ ആയിരുന്നെങ്കിൽ അതേ നടപടിക്ക് “അടിച്ചമർത്തൽ” എന്ന് പേരാവുമായിരുന്നു. മൈക്ക് ആരുടെ കയ്യിലാണോ, ന്യായം അയാളുടെ ഭാഗത്തേക്കാവും.
ഒരേ കുറ്റത്തിന് രണ്ട് വിധി — ഇതിനെക്കാൾ വലിയ കോമഡി വേറെ വേണോ സാർ?
അണ്ണാ കേൾക് ജാർഖണ്ഡിലെ വിദ്യാർത്ഥികൾ ആ അമ്മച്ചിയെ നോക്കി ചോദിക്കുന്നത് കേട്ടോ — “നമ്മൾ ഇനി എന്നാ ചെയ്യും മല്ലയാ?”
അതേസമയം ഉറക്കം ഉണർന്ന അമ്മച്ചിയുടെ മകൻ അപ്പു മോൻ ചാടി എഴുനേറ്റു “എന്തൊക്കെ പറഞ്ഞാലും മുഖ്യ ”മന്ത്രി “ രാജിവയ്ക്കണം -;
ഉടനെ അമ്മച്ചി അപ്പുമോനോട് പതിഞ്ഞ സ്വരത്തിൽ ‘മിണ്ടതിരിയാടാ മണ്ട ഇവിടെ നമ്മള ഭരിക്കുന്നെ‘.
രാജി എന്നാ വാക് കേട്ടതും വിദ്യാർഥികൾ ”അഹ് അതെ അതെ രാജിവയ്ക്കണം മന്ത്രി രാജിവയ്ക്കണം “
അപ്പുമോൻ — ”അയ്യോ അങ്ങനെ പറഞ്ഞൂടാ പിന്നെ ഞങ്ങൾ എന്തിനാ ഇവിടെ (വന്നത് ) ഭരിക്കുന്നത് “
ഈ പാർട്ടിക്ക് സ്വന്തം കാലിൽ ഒറ്റക്ക് നടക്കാൻ പേടിയാണ് എന്ന് അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ കുട്ടപ്പായി തലയാട്ടി. എന്തെങ്കിലും കുഴപ്പം വന്നാൽ ഓടിക്കയറുന്നത് പഴയ പാരമ്പര്യത്തിന്റെ മടിയിലേക്കാണ്. നേതൃത്വത്തിനും അതേ ശീലം — ഒരു മുതിർന്ന കൈ പിടിച്ചില്ലെങ്കിൽ ഒരടി മുന്നോട്ടു വെക്കില്ല. ഒരു കൈ പാരമ്പര്യത്തിൽ, മറ്റേ കൈ സഖ്യകക്ഷിയിൽ — രണ്ടു ഊന്നുവടിയും കൂടെ വേണം. ഫിസിയോതെറാപ്പിസ്റ്റിന്റെ അടുത്ത് പോകേണ്ട കാര്യമില്ല, ഇത് വെറും “പൊളിറ്റിക്കൽ ബാലൻസ് പ്രശ്നം” മാത്രമാണ് സാർ.
ഒടുവിൽ ചായ കുടിച്ചു തീർത്തപ്പോൾ കുട്ടപ്പായി ചിരിച്ചുകൊണ്ട് പറഞ്ഞു — “അപ്പോ ആ പഴയ സിനിമാ ഡയലോഗ് തന്നെ പറയേണ്ടി വരും: ചോദ്യം ചോദിക്കപ്പെടുക തന്നെ ചെയ്യും“
അപ്പുകുട്ടൻ ”അങ്ങനെയല്ലടാ ചോദ്യം ചോദിക്കപെടുക തന്നെ ചെയ്യും സർ ” ആ സർ എന്താ നീ വിട്ടു കളഞ്ഞത്.
ശരിയാണ്, കുട്ടപ്പായി സമ്മതിച്ചു. പക്ഷേ ആ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് ഭരണകൂടം മാത്രമല്ല — ഊന്നുവടി താഴെ വെക്കാൻ ഇനിയും ധൈര്യം വരാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും കൂടിയാണ്, മല്ലയാ.
ആ ചോദ്യം എന്തോന്നാടാ കുട്ടപ്പാ:
മ് അത് അത് “അപ്പൊ എന്തൊക്കെ പറഞ്ഞാലും ‘മുന്തിയ’ മന്ത്രി” രാജിവയ്ക്കണ്ടേ മലയ്യാ “?
ജയ് ഹിന്ദ് അണ്ണാ
കുട്ടപ്പായും അപ്പുക്കുട്ടനും വീട്ടിലേക്ക് മടങ്ങി
ടോം അലക്സ്

