കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ ബിലാൽ എന്ന ശ്രീകുമാർ അറസ്റ്റിലായി. മാവേലിക്കര സ്വദേശിയായ ഇയാളെ എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള മരട് പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീകളെയും പെൺകുട്ടികളെയും വിസിറ്റിങ് വിസയിൽ ദുബായിലേക്ക് കടത്തിയിരുന്ന സംഘത്തിന്റെ പ്രധാന നിയന്ത്രണം ഇയാൾക്കായിരുന്നു. ബിലാലിനെ കുറിച്ച് കേസിലെ ഒന്നാം പ്രതിയായ സിന്ധു മൊഴി നല്‍കിയിരുന്നു. പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലും ഭാര്യയും ചേര്‍ന്നാണെന്നാണ് ആരോപണം. പിടിയിലായ സിന്ധുവും ബിലാല്‍ എന്ന ശ്രീകുമാറും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ ഈ കേസിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒന്നാം പ്രതിയായ സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് വിവരം. സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
മോഡലിങിന്‍റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം; 2 യുവതികൾ അറസ്റ്റിൽ

