Home » ‘മനുഷ്യ കംപ്യൂട്ടർ’: ശകുന്തളാ ദേവിയുടെ ഓർമ്മ
'മനുഷ്യ കംപ്യൂട്ടർ': ശകുന്തളാ ദേവിയുടെ ഓർമ്മ

‘മനുഷ്യ കംപ്യൂട്ടർ’: ശകുന്തളാ ദേവിയുടെ ഓർമ്മ

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor
Send your news and Advertisements

“മനുഷ്യ കമ്പ്യൂട്ടർ” എന്ന പേരിലറിയപ്പെടുന്ന ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ഓർമ്മദിനമാണിന്ന്. വേഗത്തിൽ കണക്കുകൂട്ടാനുള്ള കഴിവ്, അതാണ് അവർക്ക് “ഹ്യൂമൻ കമ്പ്യൂട്ടർ” എന്ന വിളിപ്പേര് ലഭിച്ചത്. ഒരു വിദ്യാലയത്തിലോ / കോളേജിലോ പോയി ബിരുദമോ ബിരുദാനന്തര ബിരുദമോ, അത് മാത്തമാറ്റിക്സിൽ എന്നല്ല ഒരു വിഷയത്തിലും സമ്പാദിക്കാതെ പ്രായോഗികബുദ്ധികൊണ്ട് സംഖ്യകളെ മെരുക്കിയെടുത്ത ഗണിത ശാസ്ത്രത്തിലെ അത്ഭുത പ്രതിഭ.

1929 നവംബർ 4 ന് ബാംഗ്ളൂരിൽ ജനനം. മൂന്നാം വയസ്സിൽ ചീട്ടുകളിൽ മാന്ത്രികവിദ്യ കാണിച്ചാണ് തുടക്കം. 6-ാം വയസ്സിൽ മൈസൂർ സർവ്വകലാശാലയിൽ തന്റെ അതിവേഗത്തിലുളള “കണക്കുകൂട്ടലുകളും” ഓർമ്മശക്തിയും പ്രദർശിപ്പിച്ച് അവിടുത്തെ അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും ഞെട്ടിച്ചുകൊണ്ട് അവർ ജൈത്രയാത്ര ആരംഭിച്ചു.

സങ്കീർണ്ണ സംഖ്യകൾ കണക്കുകൂട്ടുന്നതിലായിരുന്നു ഇവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. കൃത്യതയും വേഗതയും ഏവരേയും ആകർഷിച്ചു. അല്ല, ഏവരേയും അത്ഭുതപ്പെടുത്തി എന്നുവേണം പറയാൻ. കൂടുതലും വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും. ക്രമരഹിതമായ അക്കങ്ങൾ നൽകി, അവരെ “കുരുക്കാമെന്നു” കരുതി അവരോട് സംവദിച്ചവർക്ക് ഞൊടിയിടയിൽ ഉത്തരം നൽകി അവരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഇവരുടെ ഓരോ പ്രകടനങ്ങളും.

അവരുടെ അസാമാന്യമായ കഴിവ് ഗണിതശാസ്ത്ര വിദഗ്ദ്ധർക്കുപോലും അത്ഭുതമായി. 1980 ജൂൺ 18 -ന് ലണ്ടനിൽവെച്ച് രണ്ട് പതിമൂന്നക്ക സംഖ്യയുടെ ഗുണനഫലം 28 സെക്കന്റുകൾ കൊണ്ട് മനക്കണക്കിലൂടെ കണ്ടെത്തി അവർ അവിടെ കൂടിയവരെ അത്ഭുതപ്പെടുത്തി ചരിത്രത്താളിൽ ഇടംപിടിച്ചു.
7686369774870 x 2465099745779
1982-ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇടം പിടിച്ചു. “ഹ്യൂമൻ കമ്പ്യൂട്ടർ” എന്നറിയാൻ തുടങ്ങി.

നിരവധി നോവലുകളും ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളും പസിലുകളും ജ്യോതിഷഗ്രന്ഥങ്ങളും എഴുതി.
2013 ഏപ്രിൽ 21 -ന് ഓർമ്മയായി.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!