ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്‌ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഏകദേശം 20 മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥ സംഘവും വി ഡി സതീശനെ അമുഗമിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഈ കൂടിക്കാഴ്ചയും നിർണായകമാണ്. ധനമന്ത്രിയെന്ന നിലയിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും കേരളത്തെ ഇനി പ്രതിനിധീകരിക്കുക മുഖ്യമന്ത്രി സതീശനാകും.
ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ കേരളത്തിലേക്കുള്ള മടക്കയാത്ര. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർക്കാരിന് കേന്ദ്ര സഹായം ആവശ്യമുണ്ട്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്ര സഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇതിൽ കേന്ദ്ര സർക്കാരിൻ്റെ പിന്തുണ ഉറപ്പാക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.
ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു.

