Tuesday, May 26, 2026
Home » ഗായകൻ കമുകറ പുരുഷോത്തമന്റെ ഓർമ്മകൾ
ഗായകൻ കമുകറ പുരുഷോത്തമന്റെ ഓർമ്മകൾ

ഗായകൻ കമുകറ പുരുഷോത്തമന്റെ ഓർമ്മകൾ

by Editor

കമുകറ പുരുഷോത്തമൻ ഓർമ്മയായിട്ട് ഇന്ന് 31 വർഷം. 1930 ഡിസംബർ 4-ന്, ഇന്നത്തെ തമിഴ്‌നാട്ടിലെ
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ ജനനം. കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 1930 ഡിസംബർ 4-ന് ജനിച്ചു. ശാസ്ത്രീയസംഗീതത്തിലും നാടൻ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കൾ വളരെ ചെറിയ പ്രായംമുതൽ തന്നെ പുരുഷോത്തമനെയും സഹോദരി ലീലയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു.

1953-ൽ പൊൻകതിർ എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനീമരംഗത്തേക്കു പ്രവേശിച്ചത്.

70 വർഷം മുൻപ് ആത്മവിദ്യാലയമേ .. (ഹരിശ്ചന്ദ്ര)
64 വർഷം മുൻപ് ഈശ്വരചിന്തയിതൊന്നേമനുജനു… (ഭക്തകുചേല)
61 വർഷം മുൻപ് ഏകാന്തതയുടെ അപാര തീരം…. (ഭാർഗ്ഗവീ നിലയം)
59 വർഷം മുൻപ് മറ്റൊരുസീതയെ കാട്ടിലേക്കയയ്ക്കുന്നു… (തറവാട്ടമ്മ)
ഇങ്ങനെ അനശ്വരഗാനങ്ങളിലൂടെ “മധുരിക്കും ഓർമ്മകൾ” നൽകിയ പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമൻ. തിരുവട്ടാര്‍ കുടുംബവക സ്കൂളിൻ്റെ മാനേജരും ഹെഡ്മാസ്റ്ററുമായി ഏതാണ്ട് മൂന്നര പതിറ്റാണ്ടോളം സേവനമനുഷ്ഠിക്കുകയും തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള പുരസ്കാരം
നേടുകയും ചെയ്തു.

പ്രസിദ്ധ സംഗീതജ്ഞ ലീല ഓംചേരി സഹോദരിയാ‍ണ്. (പ്രൊഫ: ഓംചേരി നാരായണപിള്ള)

ആ കലാകാരൻ സമ്മാനിച്ച ഗാനങ്ങൾക്ക് കാലപ്പഴക്കം കുറെയേറെയായിട്ടും ആ ഗാനം മരണമില്ലാതെ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ആ പ്രതിഭാധനൻ സമ്മാനിച്ച അനശ്വര ഗാനങ്ങൾകൊണ്ട് ഓർക്കുന്നവയാണ് മുകളിൽ പറഞ്ഞ ചിത്രങ്ങൾ ഏറെയും. അതിൽത്തന്നെ, ഹരിശ്ചന്ദ്ര എന്ന ചിത്രം കേൾക്കുമ്പോൾ അത്മവിദ്യാലയം എന്ന ഗാനം മനസ്സിലേക്കോടിയെത്തും.

1995 മേയ് 26 -നു അദ്ദേഹം അനേകം ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തുനിന്ന് യാത്രയായി..

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!