Tuesday, May 26, 2026
Home » നവകേരള യാത്രയിലെ ‘രക്ഷകർ’ ആയ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്‍പെൻഷൻ.
നവകേരള യാത്രയിലെ 'രക്ഷകർ' ആയ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്‍പെൻഷൻ.

നവകേരള യാത്രയിലെ ‘രക്ഷകർ’ ആയ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്‍പെൻഷൻ.

by Editor

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് ആസ്ഥാനത്തുനിന്ന് ഇവരെ സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവിറങ്ങി. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. 25 വർഷമായി പിണറായി വിജയന്റെ ഗൺമാനാണ് ഇപ്പോൾ നടപടി നേരിട്ടിരിക്കുന്ന അനിൽ.

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ഇവർ ക്രൂരമായി മർദിച്ചിരുന്നു. വിഐപി സുരക്ഷയുടെ ഭാഗമായുള്ള ‘രക്ഷാപ്രവർത്തനം’ എന്ന രീതിയിലായിരുന്നു അന്ന് ഈ മർദനത്തെ ന്യായീകരിച്ചിരുന്നത്. എന്നാൽ ഗൺമാനും സംഘവും പ്രവർത്തകരെ മർദിച്ചത് പൂർണ്ണമായും ചട്ടവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്ന് മർദ്ദനമേറ്റ എ.ഡി.തോമസ് ഇപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ്.

നീക്കത്തില്‍ സന്തോഷമെന്ന് അന്ന് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംഎല്‍എയുമായ എ ഡി തോമസ് പ്രതികരിച്ചു. പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാതിരുന്ന ഒരു പോലീസ് സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ലോകോത്തോട് മുഴുവന്‍ കള്ളം പറഞ്ഞ ഒരു മുഖ്യമന്ത്രിയായിരുന്നു ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താത്കാലിക ആശ്വാസം. നിലവില്‍ ജാമ്യമില്ലാ കുറ്റങ്ങളില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകളില്‍ എന്തിന് മുന്‍കൂര്‍ ജാമ്യമെന്ന് കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി. കേസില്‍ പരാതിക്കാര്‍ക്ക് കക്ഷി ചേരാനും അനുമതിയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. എസ്‌ഐടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകളില്‍ എന്തിന് മുന്‍കൂര്‍ ജാമ്യമെന്നും കോടതി പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!