Thursday, August 13, 2026
Home » ഇന്ത്യയിലേക്ക് കുടിയേറാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണെന്ന് ഓസ്ട്രേലിയൻ യുവാവ്.
ഇന്ത്യയിലേക്ക് കുടിയേറാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണെന്ന് ഓസ്ട്രേലിയൻ യുവാവ്.

ഇന്ത്യയിലേക്ക് കുടിയേറാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണെന്ന് ഓസ്ട്രേലിയൻ യുവാവ്.

by Editor

ന്യൂഡൽഹി: ഇന്ത്യയിലേക്ക് കുടിയേറാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണെന്ന് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആന്റി ഇവാൻസ്. ഓസ്‌ട്രേലിയയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ അദ്ദേഹം ഇപ്പോൾ ഒരു ഫുൾടൈം കോണ്ടന്റ് ക്രിയേറ്ററായി (Content Creator) മാറിയിരിക്കുകയാണ്.

പാശ്ചാത്യ നാടുകളിലെ യാന്ത്രികമായ ജീവിതശൈലിയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ഓരോ ദിവസവും തനിക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തെ സംസ്കാരം, ശാസ്ത്ര-സാങ്കേതിക മേഖലയിലെ അതിവേഗ വളർച്ച, ജനങ്ങളുടെ ആതിഥ്യമര്യാദ എന്നിവയെയും ആന്റി ഇവാൻസ് പ്രശംസിച്ചു. ഇന്ത്യയെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ തെറ്റായ ധാരണകൾ തിരുത്താനാണ് താൻ തന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതെന്ന് ആന്റി ഇവാൻസ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിൽ ഒരു അക്കൗണ്ടന്റായി 8 വർഷം ഒരേ ഇരിപ്പിരുന്ന് ജോലി ചെയ്ത തനിക്ക്, ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത കാര്യങ്ങളാണ് ഇന്ത്യ സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലേക്ക് മാറിയത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ്. ഇന്ത്യയിലെ സൗഹൃദങ്ങൾ വളരെ സവിശേഷമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കൂട്ടുകാരുടെ വിജയം മറ്റുള്ളവർ ഇത്രയധികം ആഘോഷിക്കുന്നത് ഓസ്‌ട്രേലിയയിൽ താൻ കണ്ടിട്ടില്ലെന്നും, ഇന്ത്യക്കാർ സുഹൃത്തുക്കളുടെ വാർഷികങ്ങളും നേട്ടങ്ങളും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയും പാർട്ടികളിലൂടെയും സ്വന്തം സന്തോഷം പോലെ ആഘോഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

photo: https://www.instagram.com/theaussiebhai/

Send your news and Advertisements

You may also like

error: Content is protected !!