Thursday, August 13, 2026
Home » ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ
ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

by Editor

ന്യൂ ഡൽഹി: കേന്ദ്ര സർക്കാരിൻ്റെ ‘പിഎം ഇ-ഡ്രൈവ്’ (PM E-DRIVE) പദ്ധതി പ്രകാരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി കാലാവധി 2028 മാർച്ച് 31 വരെ (രണ്ട് വർഷത്തേക്ക് കൂടി) നീട്ടി ഉത്തരവായി. മുൻപ് ജൂലൈ 31-ഓടെ അവസാനിച്ച ആനുകൂല്യമാണ് ഉപഭോക്താക്കൾക്ക് വീണ്ടും ലഭ്യമാക്കിയിരിക്കുന്നത്.

വാഹനത്തിൻ്റെ ബാറ്ററി ശേഷി (ഒരു കിലോവാട്ട് അവർക്ക് ₹2,500 വീതം) അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. പരമാവധി ₹5,000 വരെ സബ്‌സിഡി തുകയായി ലഭിക്കും. സബ്‌സിഡി തുക വാഹനത്തിൻ്റെ ആകെ വിലയുടെ 15 ശതമാനത്തിൽ കൂടാൻ പാടില്ല. ഫാക്ടറി വില ₹1.5 ലക്ഷത്തിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യം.

ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി വിഹിതം ₹1,772 കോടിയിൽ നിന്നും ₹2,767 കോടിയായി കേന്ദ്രം ഉയർത്തി. ആനുകൂല്യം ലഭിക്കുന്ന വാഹനങ്ങളുടെ എണ്ണം 24 ലക്ഷത്തിൽ നിന്ന് 45.7 ലക്ഷമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഈ പദ്ധതി വഴി സബ്‌സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബർ 31 ആയിരിക്കും.

ഓല ഇലക്ട്രിക് (Ola Electric), ഏഥർ എനർജി (Ather Energy), ടിവിഎസ് (TVS), ബജാജ് (Bajaj) തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഇവി സ്കൂട്ടറുകൾ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഈ കാലാവധി നീട്ടൽ വലിയ ആശ്വാസമാകും. കേന്ദ്ര വിഹിതത്തിന് പുറമെ കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് ടാക്സ് ഇളവുകളും നിലവിലുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!