പത്തനംതിട്ട: തീർഥാടന കാലം തുടങ്ങിയതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നടപ്പന്തലിലും പുറത്തുമായി ക്യൂവിൽ ആയിരങ്ങളാണ് കാത്ത് നിൽക്കുന്നത്. തുലാമാസ പൂജകൾക്കായി 16 -നാണു ശബരിമല നട തുറന്നതു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു നട തുറക്കൽ. മേൽശാന്തി പി എൻ മോഹനൻ ശ്രീകോവിൽ തുറന്ന് ദീപം കൊളുത്തി. 21 വരെയാണ് തുലാമാസ പൂജ.
എസ്. അരുൺ കുമാർ നമ്പൂതിരിയെ ശബരിമല പുതിയ മേൽശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്.
ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂർണ്ണമായും ബോർഡിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. റേഡിയോ നടത്തിപ്പിന് താൽപര്യമുള്ള കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും.
ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു. തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആൻ്റ് റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.