Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Culture കുവൈറ്റിലെ ഫൈലാക ദ്വീപിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി.
കുവൈറ്റിലെ ഫൈലാക ദ്വീപിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി.

കുവൈറ്റിലെ ഫൈലാക ദ്വീപിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി.

by Editor
Mind Solutions

കുവൈറ്റിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി. മോസ്ഗാർഡ് മ്യൂസിയത്തിന്‍റെ നേതൃത്വത്തിലുള്ള ഡാനിഷ്-കുവൈറ്റ് സംയുക്ത ഉത്ഖനന സംഘമാണ് ക്ഷേത്രം കണ്ടെത്തിയത്. ഫൈലാക ദ്വീപിൽ നേരത്തെ കണ്ടെത്തിയിട്ടുള്ള കൊട്ടാരത്തിന്‍റെയും ദിൽമുൻ ക്ഷേത്രത്തിന്‍റെയും കിഴക്കാണ് പുതുതായി കണ്ടെത്തിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ടെത്തൽ ദിൽമുൻ നാഗരികത (3,200 to 320 BC) -യെക്കുറിച്ചുള്ള അറിവ് സമ്പന്നമാക്കുമെന്നും അറേബ്യൻ ഗൾഫിലെ ഫൈലാക ദ്വീപിൻ്റെ സുപ്രധാന സാംസ്കാരിക, വാണിജ്യ, സാമൂഹിക പങ്കിനെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്യുന്നെന്നും ഡാനിഷ് പ്രതിനിധി സംഘത്തിൻ്റെ തലവനായ ഡോ. സ്റ്റീഫൻ ലാർസൻ പറഞ്ഞു.

ദിൽമുൻ ജനത, കിഴക്കൻ അറേബ്യയിൽ നിന്നുള്ള കിഴക്കൻ സെമിറ്റിക് സംസാരിക്കുന്ന ജനവിഭാഗം ആയിരുന്നു, അവർ മെസൊപ്പൊട്ടേമിയയിലെ നാഗരികതകളുമായി വിപുലമായി വ്യാപാരം നടത്തിയിരുന്നു. ബിസി മൂന്നാം സഹസ്രാബ്ദം മുതൽ അഭിവൃദ്ധി പ്രാപിച്ച ഒരു പ്രമുഖ പുരാതന നാഗരികതയാണ് ദിൽമുൻ ജനത നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതയായ മെസൊപ്പൊട്ടേമിയയെ ദക്ഷിണേഷ്യയിലെ സിന്ധുനദീതടവുമായി ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളായി ആധുനിക ബഹ്‌റൈൻ, കിഴക്കൻ സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ ഭൂപ്രദേശങ്ങൾ കൈവശപ്പെടുത്തി അവർ ഉപയോഗിച്ചിരുന്നു. ഇന്നത്തെ ഒമാനിലെ ഏലം, സിറിയയിലെ ആൽബ, തുർക്കിയിലെ ഹൈത്താൻ എന്നിവയുൾപ്പെടെ മറ്റ് പ്രധാനപ്പെട്ട പുരാതന സ്ഥലങ്ങളുമായി ദിൽമുൻ ജനത വാണിജ്യബന്ധം പുലർത്തിയിരുന്നുവെന്നും വിശ്വസിക്കുന്നു. മനുഷ്യർ ആദ്യമായി ഖനനം ചെയ്ത ലോഹമായ ചെമ്പിൻ്റെ വ്യാപാരത്തിൽ ദിൽമുൻ വ്യാപാരികൾക്ക് നല്ല പങ്കുണ്ടായിരുന്നു എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.

പുതിയ കണ്ടെത്തൽ നിർണായകമാണെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലിറ്ററേച്ചറിലെ പുരാവസ്തു, മ്യൂസിയം വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റാസ പഞ്ഞു. ക്ഷേത്രത്തിന് 11 x 11 മീറ്റർ വലിപ്പമുണ്ട്. കൂടാതെ നിരവധി ബലിപീഠങ്ങളും അടങ്ങിയിരിക്കുന്നു. ബി.സി. 1900-1800 കാലഘട്ടത്തിലെ ആദ്യകാല ദിൽമുൺ സംസ്‌കാര കാലഘട്ടത്തിലേതാണ് ഈ പ്രദേശമെന്ന് സംഘം പറയുന്നു. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് ഫൈലാക ദ്വീപിൽ മനുഷ്യവാസം നിലനിന്നിരുന്നതിന്‍റെ പുതിയ തെളിവുകൾ ക്ഷേത്രത്തിന്‍റെ രൂപകല്പന എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വലിയ ഭരണനിർവ്വഹണ കെട്ടിടത്തിന് അടുത്തായി ക്ഷേത്രം കണ്ടെത്തുന്നത് രാജ്യത്തിൻ്റെ മതപരവും ഭരണപരവുമായ കേന്ദ്രമെന്ന നിലയിൽ ആ പ്രദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചന നൽകുന്നതായി കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ആർക്കിയോളജി ആൻഡ് ആന്ത്രോപോളജി പ്രൊഫസർ ഡോ. ഹസ്സൻ അഷ്‌കെനാനി പറഞ്ഞതായി കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

4,000-year-old Bronze Age temple found on Failaka Island

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!