Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Latest News ചെറുമകൾക്ക് നൽകിയ വാക്കുപാലിച്ചു; കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഓഫീസറെ മോദി കണ്ടു.
ചെറുമകൾക്ക് നൽകിയ വാക്കുപാലിച്ചു; കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഓഫീസറെ മോദി കണ്ടു.

ചെറുമകൾക്ക് നൽകിയ വാക്കുപാലിച്ചു; കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഓഫീസറെ മോദി കണ്ടു.

by Editor
Mind Solutions

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഉദ്യോ​ഗസ്ഥനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിൽ കണ്ടു. വയോധികന്റെ ചെറുമകൾക്ക് നൽകിയ ഉറപ്പാണ് മോദി പാലിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന മോഹം 101 വയസുള്ള മംഗൾ സൈൻ ഹാന്ദ ചെറുമകൾ വഴിയാണ് അറിയിച്ചത്. തന്റെ മുത്തശ്ശൻ മോദിയെ കാണാനായി കുവൈത്തിൽ കാത്തിരിക്കുകയാണെന്ന് ചെറുമകൾ ശ്രേയ ജുനേജ എക്സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ് തന്റെ നാനജിയെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയെ കാണാൻ ആ​ഗ്രഹമുണ്ടെന്നുമായിരുന്നു ജുനേജയുടെ പോസ്റ്റ്. മാത്രമല്ല വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി ജുനേജ ഇ-മെയിൽ അയക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി അദ്ദേഹത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മറുപടി നൽകിയിരുന്നു. കുവൈത്തിലെ ഹോട്ടലിൽ വച്ചാണ് 101-കാരനായ മംഗൾ സൈൻ ഹാന്ദയെ മോദി കണ്ടത്.

കുവൈത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌തു. ഷെയ്ഖ് സാദ് അൽ അബ്ദുള്ള ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച ‘ഹലാ മോദി’ പരിപാടിയിൽ നരേന്ദ്രമോദിയെ കാണാനും കേൾക്കാനുമായി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ഒത്തുകൂടിയത്. കുവൈറ്റിലെത്തിയ തനിക്ക് ഇവിടെയൊരു മിനി-ഹിന്ദുസ്ഥാൻ കാണാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ആഴത്തിൽ വേരൂന്നിയതാണെന്നും ചരിത്രപരമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 19-ാം നൂറ്റാണ്ടിൽ പോലും ഇരുരാജ്യങ്ങളും തമ്മിൽ സജീവമായ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിൽ ബന്ധം ദീർഘകാലമായുള്ളതാണെന്നും മോദി എടുത്തുപറഞ്ഞു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്താൻ 43 വർഷമെടുത്തു. അതിന് നിയോ​ഗിക്കപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ട്. കുവൈത്തിലുള്ളവർക്ക് ഇന്ത്യയിലേക്ക് വരാൻ നാല് മണിക്കൂർ മതി, എന്നാൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്താൻ നാല് ദശാബ്ദങ്ങളാണ് വേണ്ടിവന്നത്. അതിനാൽ ഇന്ന്, ഈ നിമിഷം വ്യക്തിപരമായി തനിക്ക് വളരെ സവിശേഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം കുവൈത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കുവൈത്ത് അമീറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ദ്വിദിന സന്ദർശനത്തിനായി എത്തിയത്.

ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവും അറബിക് ഭാഷയിൽ തർജമ ചെയ്ത് പ്രസിദ്ധീകരിച്ച എഴുത്തുകാരനെയും പ്രസാധകനെയും നരേന്ദ്രമോദി കണ്ടു. തർജമ ചെയ്ത മഹാഭാരതവും രാമായണവും അവർ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൈമാറി. അബ്ദുള്ള അൽ ബറൗൺ, അബ്ദുൾ ലത്തീഫ് അൽ നെസെഫ് എന്നിവരാണ് ഇതിഹാസ കാവ്യങ്ങൾ അറബിക് ഭാഷയിലേക്ക് തർജമ ചെയ്യുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. അബ്ദുള്ള അൽ ബറൗൺ തർജമ ചെയ്തപ്പോൾ പുസ്തകം പുറത്തിറക്കിയത് പ്രമുഖ കുവൈത്തി പ്രസാധകനായ അബ്ദുൾ ലത്തീഫ് ആയിരുന്നു.

1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന തൊഴിലാളിക്യാമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. കുവൈത്തിലെ മിന അബ്ദുല്ല മേഖലയിൽ സ്ഥിതിചെയ്യുന്ന ക്യാമ്പാണ് സന്ദർശിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. അവരോടൊപ്പം ഇരുന്ന് അവരുടെ ക്ഷേമം ആരായുകയും ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

കുവൈത്തിൽ ദ്വിദിന സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം ആണ് ലഭിച്ചത്. അമീരി വിമാനത്താവളത്തിൽ കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, വിദേശകാര്യമന്ത്രി അബ്ദുളള അലി അൽ യഹ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വിവിധ മേഖലകളിൽ ഇന്ത്യയും കുവൈത്തുമായുളള സൗഹൃദം മെച്ചപ്പെടുത്തുന്നതാണ് തന്റെ സന്ദർശനമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!