Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Literature ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും

ചിന്തകരും ചിന്തകളും

ഭാഗം 1

by Editor
Mind Solutions

ഒരു സ്മാർട്ട്‌ ഫോൺ കയ്യിലുണ്ടോ ലോകം മുഴുവൻ നിങ്ങളുടെ ഉള്ളംകയ്യിൽ ആണ്. വിവിധ രാജ്യങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ജീവിതരീതികൾ എന്നുവേണ്ട എല്ലാ സംഗതികളും ഇന്നു വിരൽത്തുമ്പിൽ ലഭ്യമല്ലോ.

മലയാളികൾ കടന്നുചെല്ലാത്ത രാജ്യങ്ങളുണ്ടോ. ഇല്ലെന്നുതന്നെ എന്നു പറയാം. ഒറ്റയായും കുടുംബമായും അവർ താമസിക്കുന്നു. എങ്കിലും അവരുടെ ഉള്ളിന്റെ ഉള്ളിൽ മലയാളവും കേരളനാടും ഉണ്ട്. മലയാളഭാഷയെ അവർ സ്നേഹിക്കുന്നു. അവരുടെ ഭാഷാപ്രാവീണ്യം വർധിപ്പിക്കുവാൻ ഈ പരമ്പര സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

ഇവിടെ വിശ്വവിഖ്യാതരായ ചിന്തകരുടെ പേരുകൾ അവരുടെ ചിന്തകളോടൊപ്പം അവതരിപ്പിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും പ്രസംഗകലയെ ഇഷ്ടപ്പെടുന്നവർക്കും എഴുത്തുകാർക്കും എല്ലാം ഉപകാരപ്പെടും എന്നു തീർച്ച. വിവിധ പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയോടുള്ള കടപ്പാടുകൾ അറിയിക്കുകയാണ്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പേരുകൾ നൽകുന്നതിനാൽ പുനർവായനയ്ക്കു ഉപകാരപ്പെടും.

അരവിന്ദ് ഘോഷ്:
“നീ ദൈവത്തിന്റെ ഉപകാരണമാണെന്നുള്ളത് എപ്പോഴും ഓർത്തിരിക്കണം”

അരിസ്റ്റോട്ടിൽ:
“തുടക്കത്തിൽ സത്യത്തിൽനിന്ന് അല്പം വ്യതിചലിച്ചാൽ അന്ത്യത്തിൽ അനേകകാതം അകലത്തിൽ ആയിരിക്കും”
“നല്ല മനുഷ്യനായിരിക്കയെന്നതും മികച്ച പൗരനായിരിക്കയെന്നതും എപ്പോഴും ഒരുപോലെയുള്ള കാര്യങ്ങളല്ല”.
“അനുസരിക്കാൻ അറിയാത്തവന് നല്ല നേതാവാകാൻ കഴിയില്ല”.
“ഏറ്റവും ജ്ഞാനിയായ മനുഷ്യന്റെ തലച്ചോറിലും വിഡ്ഢിത്തത്തിന്റെ ഒരു മൂലയുണ്ട് “

അരിസ്റ്റോ ഫെയിൻസ്:
“ശത്രുക്കളെ കീഴടക്കുന്നവരെക്കാൾ ധീരരായി ഞാൻ കരുതുന്നത് സ്വന്തം ആശകളെ കീഴടക്കുന്നവരെയാണ് “

അഗസ്റ്റിൻ:
“ലോകം ഒരു ബ്റുഹദ് ഗ്രന്ഥമാണ്. വീടിനുള്ളിൽ ഒതുങ്ങുന്നവൻ വായിക്കുന്നത് അതിൽ ഒരു പേജുമാത്രം”.
“എന്തു ആഗ്രഹിക്കണം എന്തു നിഷേധിക്കണം എന്നു പഠിപ്പിക്കുന്ന ശാസ്ത്രമാണ് വിവേകം”

അഡ്ലായ് സ്റ്റീവൺസൺ:
“ഉറച്ചുപോയ നിത്യശീലങ്ങൾ കർശനമായ നിയമങ്ങളെക്കാൾ രൂഢമൂലമത്രെ”.

അഡിസൺ:
“നിങ്ങൾ ജീവിതവിജയം ആഗ്രഹിക്കുന്നുവോ? എങ്കിൽ സ്ഥിരോത്സാഹത്തെ ആത്മമിത്രമായും അനുഭവത്തെ വിവേകിയായ ഉപദേശിയായും മഹത്വത്തെ രക്ഷിതാവായും കാണുക”.

അനായി യൂങ്ടാങ്:
“എളുപ്പമായ കാര്യമല്ലെങ്കിലും ശരിയായ മാർഗമാണ് ക്ഷമ”.

അനാത്തോൾ ഫ്രാൻസ്:
“ഒരുവിധ ദുർബലതയും ഇല്ലാത്തവൻ ഭയങ്കരനാണ്. അവനിൽനിന്ന് ഒരു കാര്യവും നേടാനാവില്ല”
“ഉത്സാഹത്തിന്റെ തെറ്റുകളെയാണ് ജ്ഞാനത്തിന്റെ അലസതയേക്കാൾ ഞാനാഗ്രഹിക്കുന്നത്”

അലയ്ൻ:
“ചിന്തിക്കുക എന്നാൽ അരുത് എന്നു പറയലാണ് “.

അലക്സാണ്ടർ ഓസ്ട്രോവസ്ക്:
“അപേക്ഷകളും ഫോറങ്ങളും ചുവപ്പുനാടയും കൊണ്ടു തീർത്ത ഒരു കോട്ടയാണ് സിവിൽ സർവീസ്”.

അലക്സാണ്ടർ ചേസ്:
“ജനം ചെമ്മരിയാടുകളെപ്പോലെ നേതാവിനെ പിന്തുടരുവാൻ ശ്രമിക്കുന്നു. വല്ലപ്പോഴും മാത്രമേ അതു നേർവഴിക്കു ആകാറുള്ളൂ എന്നു മാത്രം”.

അലക്സാണ്ടർ പോപ്പ്:
“സ്വകടമ ഭംഗിയായി നിർവഹിക്കുക. അതാണ്‌ ഏറ്റവും വലിയ ബഹുമതി”
“പിടിവാശിക്കാരന് അഭിപ്രായങ്ങളില്ല : അഭിപ്രായങ്ങൾ അവനെ പിടിച്ചമർത്തിയിരിയ്ക്കയാണ് “
“സത്യസന്ധനായ മനുഷ്യൻ ഈശ്വരന്റെ വിശിഷ്ട സൃഷ്ടിയാണ്”
“അർഹിക്കാത്ത പ്രശംസ മൂടുപടം ധരിച്ച അപവാദമാണ് “
“തെറ്റ് മനുഷ്യ സഹജമാണ്. മാപ്പ് നൽകുന്നത് ദൈവികവും”.

അലക്സാണ്ടർ ഗ്രഹാം ബെൽ:
“ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കുന്നു. അടഞ്ഞ വാതിലിന്റെ സമീപം നാം വളരെ സമയം നിൽക്കും. തുറന്ന വാതിലിന്റെ അടുത്തേയ്ക്കു പോവുകയുമില്ല”

ആക്ടൻ പ്രഭു:
“ഒരു രാജ്യത്തെ ന്യുനപക്ഷങ്ങൾക്കു ഉള്ളിടത്തോളം സ്വാതന്ത്ര്യമേ ആ രാജ്യത്തിനുള്ളു”.

ആൾബർ കാമു:
“രാഷ്ട്രീയവും മനുഷ്യരാശിയുടെ ഭാവിയും രൂപപ്പെടുത്തുന്നത് ആദർശമോ മഹത്വമോ ഇല്ലാത്ത മനുഷ്യരാണ്”.

ആൽഡസ് ഹക്സലി:
“നിങ്ങൾക്കു എന്തു സംഭവിക്കുന്നു എന്നതല്ല, എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ എന്തു ചെയ്യുന്നു എന്നതാണ് നിങ്ങളുടെ ജീവിത അനുഭവമായി മാറുന്നത്”
“അനുഭവങ്ങൾ വെറുതെ സംഭവിക്കുന്നവയല്ല. സംഭവങ്ങളോടുള്ള മനുഷ്യന്റെ പ്രതികരണങ്ങളാണവ”
“അവഗണിക്കപ്പെടുന്നു എന്നതുകൊണ്ടു വസ്തുതകൾ വസ്തുതകളല്ലാതാകുന്നില്ല”

ആന്ദ്രേ മാൾറോ:
“നൂറ്റാണ്ടുകളിലൂടെ മനുഷ്യനെ കൂടുതൽ കൂടുതൽ സ്വതന്ത്രനാകാൻ സഹായിച്ച എല്ലാ കലകളുടെയും സ്നേഹത്തിന്റെയും ചിന്തകളുടെയും ആകെത്തുകയാണ് സംസ്കാരം”.

ആൻഡ്റൂ ജാക്സൺ:
“ധൈര്യമുള്ള ഒരു മനുഷ്യൻ മതി ഭൂരിപക്ഷം സൃഷ്ടിക്കാൻ”.

ആൻഡ്റൂ കാർണഗി:
“ഏകാഗ്രതയാണ് എന്റെ മുദ്രാവാക്യം. ആദ്യം സത്യസന്ധത, പിന്നെ കഠിനാധ്വാനം, പിന്നെ ഏകാഗ്രത”.

ആൻ ജോനസ്:
“ആപത്തുകളെ ക്ഷണിക്കരുത്. ആരു ക്ഷണിച്ചാലും അവ ഓടിയെത്തും”.

തുടരും…

എ. വി. ആലയ്ക്കപ്പറമ്പിൽ

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!