ലോകപ്രശസ്തരായ കുറെ തത്വചിന്തകരെ കഴിഞ്ഞ ലക്കത്തിൽ നാം പരിചയപ്പെട്ടു. അവരുടെ ജീവിത വീക്ഷണങ്ങളും നാം വായിച്ചു. മനുഷ്യജീവിതത്തിൽ നാം മനസ്സിലുറപ്പിക്കേണ്ട ജീവിതമൂല്യങ്ങളെക്കുറിച്ചാണല്ലോ വ്യത്യസ്ത ശൈലിയിൽ ഓരോരുത്തരും പ്രതിപാദിക്കുന്നത്. രണ്ടാം ഭാഗത്തിൽ മറ്റുചിലരെക്കൂടി അവതരിപ്പിക്കുന്നു. കഴിഞ്ഞ ലക്കത്തിൽ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ എന്നാണ് ചേർത്തിരുന്നത്. അതു മലയാള അക്ഷരമാല ക്രമത്തിൽ എന്നു തിരുത്തി വായിക്കണമെന്ന് താല്പര്യപ്പെടുന്നു.
ആന്റീസ് തെനസ്
“നിങ്ങളുടെ ശത്രുക്കളെ നിരീക്ഷിക്കുക. അവരാണ് നിങ്ങളെ നിരീക്ഷിക്കുന്നവർ”.
ആഡംസ് എച്ച്. ബി.
“വസ്തുതകൾ മറച്ചു വയ്ക്കുന്നതാണ് പ്രായോഗിക രാഷ്ട്രീയം”.
ആബട്ട് ജെ.
“ബുദ്ധിമാനു മറുപടി പറയാൻ കഴിയാത്ത ആയിരം ചോദ്യങ്ങൾ ഒരു ശിശുവിന് ചോദിക്കാൻ കഴിയും”.
ആൽബർട്ട് ഐൻസ്റ്റീൻ
“രാഷ്ട്രം മനുഷ്യനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണ്. അല്ലാതെ മനുഷ്യൻ രാഷ്ട്രത്തിനുവേണ്ടിയല്ല”
“പരസ്പര ധാരണ കൊണ്ടല്ലാതെ ബലപ്രയോഗം കൊണ്ടു നിലനിർത്താവുന്ന ഒന്നല്ല സമാധാനം”
“വൃത്തികെട്ട വസ്ത്രങ്ങളെയും ഗ്രുഹോപകരണങ്ങളെയും പറ്റി നാം ലജ്ജിക്കുന്നു. യഥാർത്ഥത്തിൽ നാം ലജ്ജിക്കേണ്ടത് വൃത്തികെട്ട ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പറ്റിയാണ്”.
“ചിന്താശക്തി ബുദ്ധിശക്തിയേക്കാൾ മൂല്യമുള്ളതാണ്”
“വിജയിയാവാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലതാണ് വിലയുള്ളവനാകാൻ ശ്രമിക്കുന്നത്”.
ആൽബർട്ട് ഷൈറ്റ്സർ
“ഈ ലോകത്തിലെ മണ്ടന്മാർ സ്വർഗ്ഗത്തിൽ ബുദ്ധിമാന്മാരായിരിക്കും”
ആൽഫർഡ് ഡി. മ്യൂസേ
“ക്ഷമയില്ലാത്ത മനുഷ്യൻ എണ്ണയില്ലാത്ത വിളക്കാണ്”
ആർണോൾഡ് ഗ്ലാനോസ്
“നിങ്ങളിൽത്തന്നെ മാറ്റമുണ്ടാക്കുക എത്ര പ്രയാസകരമാണ് എന്നാലോചിക്കുക. അപ്പോളറിയാം മറ്റുള്ളവരിൽ മാറ്റമുണ്ടാകാനുള്ള സാധ്യത എത്ര കുറവാണെന്ന്”
ആർനോട്ട്
“മാന്യതയാണ് നിങ്ങളുടെ വസ്ത്രമെങ്കിൽ അത് ജീവിതാവസാനംവരെ നിൽക്കും. വസ്ത്രത്തിലാണ് നിങ്ങളുടെ മാന്യതയെങ്കിൽ അത് വളരെവേഗം കീറിപ്പറിഞ്ഞു പോകും”
ആമിയേൽ
“മനുഷ്യനെന്നാൽ അവനു എന്തുണ്ടെന്നും അവൻ എന്തു ചെയ്യുന്നുമെന്നല്ല, അവൻ എന്തായിരിക്കുന്നുവെന്നാണ് നോക്കേണ്ടത്”
ആനിബസന്റ്
“ഭരണകർത്താക്കൾ വിജ്ഞന്മാരും ധൈഷണികമായ വിജ്ഞാനത്തോടൊപ്പം സാധാരണക്കാർക്ക് ക്ഷേമവും സുഖവും ലഭ്യമാക്കണമെന്ന് ഹൃദയ അഭിലാക്ഷം ഉള്ളവരുമല്ലെങ്കിൽ ഭരിക്കാനറിയാവുന്നവരുള്ള ഭരണകൂടം നിങ്ങൾക്കുണ്ടാകില്ല എന്നതു വ്യക്തമാണ് “
“മറ്റുള്ളവരുമായി പങ്കിടുന്ന സിദ്ധികൾ ഉയരങ്ങളിലേക്ക് നയിക്കുന്ന ചിറകുകളാണ്. സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്നവ ഭൂമിയിൽ ബന്ധിപ്പിക്കുന്ന ഭാരങ്ങളാകുന്നു”.
ഇക്ബാൽ
“കവിതയുടെ നാണയം നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ ജീവിതത്തിന്റെ ഉരകല്ലിൽ ഉരച്ചുനോക്കുക”
“ഒന്നിലും വിശ്വാസമില്ലാത്ത അവസ്ഥ അടിമത്വത്തെക്കാൾ ഭീകരമാണ് “.
ഇങ്കർസോൾ
“കോപം മനസ്സിലെ വിളക്കു കെടുത്തുന്നു”
“ഞാൻ ആരുടെയെങ്കിലും അവകാശങ്ങൾ ചവിട്ടിമെതിക്കുന്നുവെങ്കിൽ അവനെക്കാൾ താഴ്ന്നവനാണ്”
“ദൈവദൂഷണം ഒന്നേയുള്ളൂ, അതിന്റെ പേരാണ് അനീതി”.
ഇറാസ്മസ്
“ഏറ്റവും അനിഷ്ടകരമായ സമാധാനം ഏറ്റവും ശരിയായ യുദ്ധത്തേക്കാൾ നല്ലതാണ്”.
ഇന്ദിരാ ഗാന്ധി
“ഐക്യമില്ലാതെ ഒരു രാജ്യത്തിനും നിലനിൽക്കാനാവില്ല. അച്ചടക്കത്തിലൂടെ മാത്രമേ ഐക്യമുണ്ടാവൂ”.
ഉള്ളൂർ എസ്. പരമേശ്വരൻ നായർ
“നമിക്കിലുയരാം നടുകിൽ തിന്നാം
നൽകുകിൽ നേടിടാം
നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ”
എഡ്വെർഡ് ഡോൺ
“മാന്യതയുടെ വേഷമിട്ട പെരും കുറ്റവാളികളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്”
എഡ്വെർഡ് സിമ്മൺസ്
“ഒരു കാര്യം ശരിയായി ചെയ്യുക, ഏതാണ്ട് ശരിയായി ചെയ്യുക ഇതാണു വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസം”
എഡ്ഗർ ഹോവെ
“ചെയ്യാൻ വയ്യാത്ത കാര്യങ്ങളെക്കുറിച്ച് വളരെയധികം ആലോചിക്കുന്നവർ, യഥാർത്ഥത്തിൽ ചെയ്യാവുന്ന കാര്യങ്ങൾക്കുള്ള സമയം നഷ്ടപ്പെടുത്തുകയാണ്”
എഡ്ഗാർ വർക്ക്
“വൈദഗ്ദ്ധ്യം ഇല്ലാതെപോയി എന്നതല്ല ഉള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ചില്ല എന്നതാണ് ഏറ്റവും വലിയ ജീവിത ദുരന്തം”
എഡ്മണ്ട് ബർക്ക്
“ദുഷ്ടന്മാർ ഒന്നിച്ചുകൂടുമ്പോൾ നല്ലവർ സഹകരിക്കണം അല്ലെങ്കിൽ അവർ പരിഹാസ്യമാം വിധം നശിക്കും”
“സഹനം ഒരു സുകൃതമല്ലായിത്തീരുന്ന അവസരങ്ങളുമുണ്ട് “.
എ. വി. ആലയ്ക്കപ്പറമ്പിൽ